അഭയ കേസ്: തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ഹര്‍ജി തള്ളി; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല

അഭയ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
അഭയ കേസ്: തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ഹര്‍ജി തള്ളി; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല

ന്യൂഡല്‍ഹി: അഭയ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവൊന്നും ഇല്ലെന്ന് ഇവര്‍ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. 

ഇതേ ആവശ്യം നേരത്തെ വിചാരക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ നിലനില്‍ക്കുന്നു എന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. 

കേസില്‍ തോമസ് കാട്ടൂരും സെഫിയും യഥാക്രമം ഒന്നും മൂന്നും പ്രതികളാണ്. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുവാന്‍ ആഗസ്റ്റ് അഞ്ചിന് ഹാജരാകണമെന്ന് തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യല്‍ ജഡ്ജ് കെ സനല്‍കുമാര്‍ ഉത്തരവിട്ടിരുന്നു. സിബിഐ കുറ്റപത്രം നല്‍കിയതിനു ശേഷം കഴിഞ്ഞ 10 വര്‍ഷക്കാലമായി വിചാരണ കൂടാതെ പ്രതികള്‍ വിടുതല്‍ ഹര്‍ജി കൊടുത്തു നീട്ടിക്കൊണ്ടു പോകുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com