ആദ്യം സെന്റര്‍ ഓഫ് എക്‌സലന്‍സ്, പിന്നെ സ്വയംഭരണാവകാശം; രണ്ടും തടഞ്ഞ സിപിഎമ്മാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ ഉത്തരവാദി: ഉമ്മന്‍ചാണ്ടി

ആദ്യം സെന്റര്‍ ഓഫ് എക്‌സലന്‍സ്, പിന്നെ സ്വയംഭരണാവകാശം; രണ്ടും തടഞ്ഞ സിപിഎമ്മാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ ഉത്തരവാദി: ഉമ്മന്‍ചാണ്ടി

യൂണിവേഴ്‌സിറ്റി കോളജിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഇടത് മുന്നണിക്കെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഇടത് മുന്നണിക്കെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോളജിന്റെ നിലവാരം ഉയര്‍ത്താനുള്ള യുഡിഎഫ് സര്‍ക്കാരുകളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തിയത് സിപിഎമ്മാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കോളജിന്റെ നിലവാരം ഉയര്‍ത്താനുള്ള രണ്ട് ശ്രമങ്ങളും സിപിഎം പരാജയപ്പെടുത്തി. സ്വയംഭരണത്തെ എതിര്‍ത്ത സിപിഎം ഇപ്പോള്‍ സ്വകാര്യ കോളജുകള്‍ക്ക് ലഭിക്കുന്ന അവസരങ്ങളും സാമ്പത്തിക സൗകര്യങ്ങളും കണ്ട് നയം തിരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

യൂണിവേഴ്‌സിറ്റി കോളജില്‍ അരുതാത്ത പല കാര്യങ്ങളും നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടപ്പോള്‍ 19992ല്‍ ഇടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ യൂണിവേഴ്‌സിറ്റി കോളജ് കാര്യവട്ടത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചതാണ്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് സ്ഥലം അനുവദിച്ച് എല്ലാ സൗകര്യങ്ങളും കൂടി കോളജ് ആരംഭിച്ചു. സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കാനാണ് തീരുമാനിച്ചിരുന്നത്. പതിനെട്ട് വിഷയങ്ങളില്‍ എംഫിലും പിഎച്ച്ഡിയും തുടങ്ങുന്നതിനുള്ള സൗകര്യങ്ങളോടുകൂടി എല്ലാ സംവിധാനങ്ങളുമൊരുക്കി. 

യൂണിവേഴ്‌സിറ്റി കോളജ് നിര്‍ത്തലാക്കുകയല്ല, സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കി മാറ്റുകയാണ് ചെയ്തത്. യുഡിഎഫ് ഒരു നല്ല സിസ്റ്റം കൊണ്ടുവന്നത് തിരുത്തിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ അവിടുത്തെ ഈ വക സംഭവങ്ങളില്‍ കാഴ്ചക്കാരായി നില്‍ക്കുന്നത് അങ്ങേയറ്റത്തെ ഉത്തരവാദിത്തം ഇല്ലായ്മയായിപ്പോയി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളജിനെ ഒന്നുകൂടി ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു തീരുമാനമെടുത്തു. സ്വയംഭരണ അവകാശമുള്ള കോളജാക്കി മാറ്റുക എന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ എസ്എഫ്‌ഐ അതിനെ പരാജയപ്പെടുത്തി. ഡല്‍ഹിയില്‍ നിന്നുള്ള ടീമംഗംങ്ങളെ കോളജിലേക്ക് കയറ്റിയില്ല. സ്വയംഭരണ കോളജുകള്‍ സ്വകാര്യ കോളജുകളില്‍ മാത്രമേ ആരംഭിക്കാന്‍ സാധിച്ചുള്ളു. അന്ന് എതിര്‍ത്ത ഇടത് മുന്നണി അവരുടെ നയം തിരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com