ആശ്വാസമാകുമെങ്കില്‍ പ്രാർത്ഥിച്ചോട്ടെ, പനി മാറാൻ അതുപോരാ: മന്ത്രി ശൈലജ

അമ്പലത്തിൽ പോകേണ്ട, കൈകൂപ്പേണ്ട എന്നൊക്കെ പറയുന്നതിനേക്കാൾ ഭേദം അവർ പോകട്ടെ, മനസ്സിലുള്ളതു പറയട്ടെ എന്നു ചിന്തിക്കുന്നതല്ലേ
ആശ്വാസമാകുമെങ്കില്‍ പ്രാർത്ഥിച്ചോട്ടെ, പനി മാറാൻ അതുപോരാ: മന്ത്രി ശൈലജ

കണ്ണൂർ: തന്റെ മനസ്സിൽ ശ്രീരാമനും ശ്രീകൃഷ്ണനും നബിയും ക്രിസ്തുവുമെല്ലാം ഉണ്ടെങ്കിലും, അവരെ മനസ്സിൽ ഭജിച്ചാൽ ഡെങ്കിപ്പനി പോകുമെന്ന വിശ്വാസം തനിക്കില്ലെന്നു മന്ത്രി കെ കെ ശൈലജ. കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച വനിതാ സാഹിത്യ ശിൽപശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

കുട്ടിക്കാലത്തു ശ്രീകൃഷ്ണനോടായിരുന്നു ഇഷ്ടം. അമ്മമ്മ പറഞ്ഞു തന്ന ശ്രീകൃഷ്ണ കഥകൾ കേട്ടാണു വളർന്നത്. പിന്നീടു നവോഥാന മൂല്യങ്ങൾ മനസ്സിലാക്കി. പ്രാർത്ഥിച്ചു വന്നോട്ടെ, ഉപദ്രവിക്കരുത് എന്നു പറയാനുള്ള തന്റേടം സ്ത്രീകൾക്കുണ്ടാകണമെന്നു ശബരിമല വിഷയം സൂചിപ്പിച്ചു മന്ത്രി പറഞ്ഞു.

 അമ്പലത്തിൽ പോകേണ്ട, കൈകൂപ്പേണ്ട എന്നൊക്കെ പറയുന്നതിനേക്കാൾ ഭേദം അവർ പോകട്ടെ, മനസ്സിലുള്ളതു പറയട്ടെ എന്നു ചിന്തിക്കുന്നതല്ലേ. അതു വലിയ ആശ്വാസമാണെങ്കിൽ അങ്ങനെയാകട്ടെ. എന്റെ ദൈവം ശക്തനും  മറ്റവന്റെ ദൈവം അശക്തനും എന്നൊന്നും പറയേണ്ട. ഇവിടെ വേറെ എന്തെല്ലാം വിഷയങ്ങളുണ്ട്–മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com