യൂണിവേഴ്‌സിറ്റി കോളജില്‍ എന്തുനടക്കുന്നുവെന്നറിയാന്‍ സിന്ധു ജോയിയുടെ സര്‍ട്ടിഫിക്കറ്റുവേണ്ട; മറുപടിയുമായി സെന്‍കുമാര്‍

യൂണിവേഴ്‌സിറ്റി കോളജില്‍ എന്തുനടക്കുന്നുവെന്നറിയാന്‍ സിന്ധു ജോയിയുടെ സര്‍ട്ടിഫിക്കറ്റുവേണ്ടെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍
യൂണിവേഴ്‌സിറ്റി കോളജില്‍ എന്തുനടക്കുന്നുവെന്നറിയാന്‍ സിന്ധു ജോയിയുടെ സര്‍ട്ടിഫിക്കറ്റുവേണ്ട; മറുപടിയുമായി സെന്‍കുമാര്‍

കൊച്ചി: യൂണിവേഴ്‌സിറ്റി കോളജില്‍ എന്തുനടക്കുന്നുവെന്നറിയാന്‍ സിന്ധു ജോയിയുടെ സര്‍ട്ടിഫിക്കറ്റുവേണ്ടെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അവിടെ നടന്ന സംഭവത്തിന്റെ വീഡിയോയില്‍ എല്ലാ വ്യക്തമാണ്. അതു അവിടത്തെ കുട്ടികള്‍ കൃത്യമായി പറയുന്നുണ്ട്.187 കുട്ടികള്‍ അവിടന്നു രക്ഷപ്പെട്ടവര്‍.ഞാന്‍ എന്ത് അസത്യമാണ് പറഞ്ഞതെന്ന് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

താന്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ യുണിവേഴ്‌സിറ്റി കോളജില്‍ കയറിയെന്ന് അവകാശപ്പെട്ട സെന്‍കുമാറിന് മറുപടിയുമായി എസ്എഫ്‌ഐ മുന്‍ നേതാവ് സിന്ധു ജോയ് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് സെന്‍കുമാറിന്റെ വാക്കുകള്‍. അന്ന് വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കോളെജില്‍ നിന്ന് മടങ്ങിപ്പോവുകയായിരുന്നു. അതിന് സാക്ഷിയായ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും തലസ്ഥാനത്തുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സിന്ധു ജോയ് കുറിച്ചു.

2006ല്‍ യൂണിവേഴ്‌സിറ്റി കോളജില്‍ കയറി പൊലീസ് അതിക്രമം കാണിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എം സ്വരാജിനൊപ്പം ഞാനും യൂണിവേഴ്‌സിറ്റി കോളജില്‍ എത്തിയിരുന്നു. ഞങ്ങളുടെ എതിര്‍പ്പിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്‍വാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളില്‍ ഉണ്ടായിരുന്നു. തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങള്‍ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കള്‍ ഇപ്പോള്‍ ഷെയര്‍ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണ്. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടത്അര്‍ധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാന്‍ നോക്കേണ്ടത് എന്നും സിന്ധു ജോയ് പറയുന്നു.

സെന്‍കുമാറിന്റെ പോസ്റ്റ്


സിന്ധു ജോയി എന്താണ് പറഞ്ഞിരുന്നതെന്നു  Asianet ഇല്‍ അന്ന് അവിടെയുണ്ടായിരുന്ന സിന്ധു സൂര്യകുമാറിന് അറിയാം. വീഡിയോയും ഉണ്ട്.
എന്തായാലും യൂണിവേഴ്‌സിറ്റി കോളേജില്‍ എന്ത് നടക്കുന്നു എന്നു ആര്‍ക്കും അറിയാന്‍ സിന്ധു ജോയിയുടെ സര്ടിഫിക്കറ്റു ഇനി ആര്‍ക്കും വേണ്ട.
അതു അവിടത്തെ കുട്ടികള്‍ കൃത്യമായി പറയുന്നുണ്ട്.
187 കുട്ടികള്‍ അവിടന്നു രക്ഷപ്പെട്ടവര്‍.
ഞാന്‍ എന്ത് അസത്യമാണ് പറഞ്ഞതു?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com