'റേപ്പ് ഡ്രഗ്' പിടികൂടി ; വിദ്യാര്‍ത്ഥി അറസ്റ്റില്‍

പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരകളാക്കാന്‍ ഉപയോഗിക്കുന്നതിനാലാണ് 'റേപ്പ് ഡ്രഗ്' എന്ന പേര് ലഭിച്ചത്
'റേപ്പ് ഡ്രഗ്' പിടികൂടി ; വിദ്യാര്‍ത്ഥി അറസ്റ്റില്‍

തൃശൂര്‍: മാരക മയക്കുമരുന്നായ മെത്തലിന്‍ ഡയോക്‌സി മെത്താംഫെറ്റമിനുമായി യുവാവ് പിടിയിലായി. വരന്തരപ്പിള്ളി, വേലൂപ്പാടം കൊമ്പത്തുവീട്ടില്‍ ഷെഫി(23)യാണ് മണ്ണുത്തിയില്‍ വെച്ച് എക്‌സൈസിന്റെ പിടിയിലായത്. ബംഗളൂരുവില്‍ പഠിക്കുന്ന പ്രതിയില്‍നിന്ന് റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന മയക്കുമരുന്നായ എംഡിഎംഎ രണ്ടുഗ്രാം ആണ് പിടിച്ചെടുത്തത്. 

പെണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരകളാക്കാന്‍ ഉപയോഗിക്കുന്നതിനാലാണ് ഈ മയക്കുമരുന്നിന് റേപ്പ് ഡ്രഗ് എന്ന പേര് ലഭിച്ചത്. രണ്ടുഗ്രാം 120ല്‍ അധികം ആളുകള്‍ക്ക് ഉപയോഗിക്കാം. മാര്‍ളി അങ്കിള്‍ എന്ന് വിളിക്കുന്ന നൈജീരിയക്കാരന്‍ ബെഞ്ചിമില്‍ ബ്രൂണോ ആണ് മൊത്തമായി മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്ന് പ്രതി അറിയിച്ചു. ഗ്രാമിന് 5000 രൂപ നിരക്കിലാണ് ഇയാള്‍ വാങ്ങിയത്.

ഒരാള്‍ക്ക് ഉപയോഗിക്കാനുള്ള അളവിന് 500 രൂപയാണ് ഈടാക്കുന്നത്. ഒരു യുവാവിന്റെ സഹായത്തോടെ എക്‌സൈസ് ടീമംഗം പ്രതിയുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കയറിയാണ് ഇയാള്‍ മയക്കുമരുന്നുമായി നാട്ടിലേയ്ക്ക് വരുന്ന വിവരം മനസ്സിലാക്കിയത്. മാരകമയക്കുമരുന്നായ റേപ്പ് ഡ്രഗിന്റെ ചെറിയ പരല്‍ ജ്യൂസില്‍ കലര്‍ത്തി കഴിച്ചാല്‍ ആറുമണിക്കൂര്‍ മുതല്‍ ഒമ്പതുമണിക്കൂര്‍ വരെ ഉന്മാദാവസ്ഥയിലാവും. അതിനുശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മയില്ലാതാവും. ജ്യൂസില്‍ കലര്‍ത്തിയാല്‍ ഈ മയക്കുമരുന്നിന് രുചിവ്യത്യാസം ഉണ്ടാവാറില്ല. 

അളവില്‍ കൂടുതല്‍ ശരീരത്തില്‍ ചെന്നാല്‍ മരണവും സംഭവിക്കാം. തൃശ്ശൂരില്‍ മൂന്നാംതവണയാണ് റേപ്പ് ഡ്രഗ് പിടിക്കുന്നത്. റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് ചാവക്കാട് സ്വദേശിയില്‍നിന്ന് 1.5 ഗ്രാമും 2017ല്‍ അയ്യന്തോളില്‍നിന്ന് രണ്ടുഗ്രാമും പിടികൂടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com