'സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ്'; എസ്എഫ്‌ഐ പിരിച്ചുവിടണം: അബ്ദുളളക്കുട്ടി 

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എസ്എഫ്‌ഐയെ നിശിതമായി വിമര്‍ശിച്ച് ബിജെപി നേതാവ് എ പി അബ്ദുളളക്കുട്ടി
'സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ്'; എസ്എഫ്‌ഐ പിരിച്ചുവിടണം: അബ്ദുളളക്കുട്ടി 

കോഴിക്കോട്: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എസ്എഫ്‌ഐയെ നിശിതമായി വിമര്‍ശിച്ച് ബിജെപി നേതാവ് എ പി അബ്ദുളളക്കുട്ടി. എസ്എഫ്‌ഐ ഇപ്പോള്‍  സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ് ആയി മാറിയെന്ന് അബ്ദുളളക്കുട്ടി വിമര്‍ശിച്ചു.
കോഴിക്കോട്ട് ബിജെപി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് എസ്എഫ്‌ഐക്കെതിരെ അബ്ദുള്ളക്കുട്ടി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.  എസ്എഫ്‌ഐയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ് അബ്ദുളളക്കുട്ടി.

താന്‍ പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐ എന്നാല്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആയിരുന്നു. എന്നാലിപ്പോഴത് സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ് ആയി മാറി.യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമ കേസുമായി ബന്ധപ്പെട്ട് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചു വിട്ടെന്നാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും പറയുന്നത്.എല്ലാ കോളേജുകളിലും കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എസ്എഫ്‌ഐയെ സംസ്ഥാനവ്യാപകമായി പിരിച്ച് വിടുകയാണ് വേണ്ടതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com