പരീക്ഷാ പേപ്പര്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി

പരീക്ഷാ പേപ്പര്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ കണ്ടെത്തിയ സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി

കേരള സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തര പേപ്പര്‍ യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതിയുടെ വീട്ടില്‍ കണ്ടെത്തിയത് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തര പേപ്പര്‍ യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതിയുടെ വീട്ടില്‍ കണ്ടെത്തിയത് ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. കോളജുകളില്‍ ക്രിമിനലുകളെ അനുവദിക്കില്ലെന്നും പൊലീസ് മേധാവി പറഞ്ഞു. 

നാല് ബണ്ടില്‍ പേപ്പറുകളാണ് ശിവരഞ്ജിത്തിന്റെ ആറ്റുകാലുള്ള വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കന്റോണ്‍മെന്റ് പൊലീസ് നടത്തിയ റെയ്ഡിലാണ് പരീക്ഷാ പേപ്പറുകള്‍ കണ്ടെത്തിയത്. 

റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു സംഘം കയ്യേറ്റം ചെയ്തിരുന്നു.  ശിവരഞ്ജിത്തിന്റെ ബന്ധുക്കളാണ് കയ്യേറ്റം ചെയ്തത്. ഇരുമ്പവടികളുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്ത ഇവര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com