പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നാട്ടുകാര്‍ പിടികൂടി തലമുണ്ഡനം ചെയ്തു; താമരശ്ശേരിയില്‍ 23കാരന്‍ അറസ്റ്റില്‍

നാട്ടുകാര്‍ പിടികൂടി തലമുണ്ടനം ചെയ്യുകയും കണ്‍പുരികം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തു
പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നാട്ടുകാര്‍ പിടികൂടി തലമുണ്ഡനം ചെയ്തു; താമരശ്ശേരിയില്‍ 23കാരന്‍ അറസ്റ്റില്‍


കോഴിക്കോട്:  പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗിക പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പുതുപ്പാടി കുഞ്ഞുകുളം തയ്യില്‍ മുഹമ്മദ് ശാഫി(23)യെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ധരാത്രിയില്‍ കട്ടിപ്പാറ ഭാഗത്ത് ബൈക്കില്‍ കണ്ടെത്തിയ യുവാവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തായത്. 

ഏറെ നേരം കഴിഞ്ഞ് ശാഫി ബൈക്കിനരികില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പിടികൂടി തലമുണ്ടനം ചെയ്യുകയും കണ്‍പുരികം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് താമരശ്ശേരി പോലീസില്‍ വിവരം അറിയിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com