പ്രായം എണ്‍പത് പിന്നിട്ടെങ്കിലും ചോറൂണ് ഗംഭീരമാക്കി, അച്ഛന്റെ ചോറൂണ്നടത്തി കുടുംബം

ചേര്‍ത്തല വാരനാട് ശബരിപ്പാടത്ത് രവീന്ദ്രനാഥന്‍ നായരാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേര്‍ന്ന വഴിപാട് നടത്താനായി എത്തിയത്
പ്രായം എണ്‍പത് പിന്നിട്ടെങ്കിലും ചോറൂണ് ഗംഭീരമാക്കി, അച്ഛന്റെ ചോറൂണ്നടത്തി കുടുംബം

ആറന്മുള: പാര്‍ത്ഥസാരഥി ക്ഷേത്ര നടയില്‍ തിങ്കളാഴ്ച ഒരു ചോറൂണ്
വഴിപാടുണ്ടായിരുന്നു. വയസ് എണ്‍പത് പിന്നിട്ട അച്ഛന് വേണ്ടിയായിരുന്നു അത്. മക്കളും മരുമക്കളും ചേര്‍ന്ന് അച്ഛന്റെ ചോറൂണ് ഗംഭീരമാക്കി. 

ചേര്‍ത്തല വാരനാട് ശബരിപ്പാടത്ത് രവീന്ദ്രനാഥന്‍ നായരാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേര്‍ന്ന വഴിപാട് നടത്താനായി എത്തിയത്. രവീന്ദ്രനാഥിന്റെ അച്ഛന്‍ 83 വര്‍ഷം മുന്‍പ് നേര്‍ന്ന വഴിപാടായിരുന്നു മകനെ പാര്‍ത്ഥസാരഥി ക്ഷേത്ര നടയില്‍ കൊണ്ടുവന്ന് ചോറൂണ് നടത്തിക്കാമെന്നത്. 

ചോറൂണിന് കര്‍ക്കടക മാസത്തിന് മുന്‍പുള്ള നല്ല മൂഹുര്‍ത്തമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച. ഇതറിഞ്ഞതോടെ മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാമായി എത്തി വഴിപാട് നടത്തി. എണ്‍പത് പിന്നിട്ടൊരാള്‍ ആദ്യ ചോറുണ്ണാന്‍ എത്തിയതോടെ അപൂര്‍വമായൊരു ചടങ്ങായി അത് മാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com