യൂണിവേഴ്‌സിറ്റി കോളജില്‍ മാറ്റങ്ങള്‍; നിയന്ത്രണം അധ്യാപകര്‍ക്ക്, ഉത്തരക്കടലാസ് സൂക്ഷിക്കാന്‍ മുറി, മറ്റു പരീക്ഷകള്‍ ഒഴിവാക്കും

യൂണിവേഴ്‌സിറ്റി കോളജില്‍ പൊലീസ് സംരക്ഷണത്തില്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനം
യൂണിവേഴ്‌സിറ്റി കോളജില്‍ മാറ്റങ്ങള്‍; നിയന്ത്രണം അധ്യാപകര്‍ക്ക്, ഉത്തരക്കടലാസ് സൂക്ഷിക്കാന്‍ മുറി, മറ്റു പരീക്ഷകള്‍ ഒഴിവാക്കും

തിരുവനന്തപുരം:  യൂണിവേഴ്‌സിറ്റി കോളജില്‍ പൊലീസ് സംരക്ഷണത്തില്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനം. കോളജ് വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് കോളജ് തുറക്കാന്‍ തീരുമാനിച്ചത്.

രണ്ടു ദിവസത്തിനകം കോളജ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് അഡീഷനല്‍ ഡയറക്ടര്‍ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യ ദിവസങ്ങളില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തും. കോളജിന്റെ പ്രവര്‍ത്തനം അധ്യാപകരുടെ നിയന്ത്രമത്തിലാക്കാന്‍ നടപടികളുണ്ടാവുമെന്ന് അഡീഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി. 

കോളജ് യൂണിയന്‍ റൂമില്‍ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ മൂന്നു ജീവനക്കാരെ സ്ഥലം മാറ്റി. യൂണിവേഴ്‌സിറ്റി കോളജില്‍ വര്‍ഷങ്ങളായി തുടരുന്നവരെ മാറ്റുന്നതും പരിഗണനയിലുണ്ട്. ഉത്തരക്കടലാസ് സൂക്ഷിക്കുന്നതിനു മാത്രമായി ഒരു മുറി സജ്ജമാക്കും. ഇതിന്റെ താക്കോല്‍ പ്രിന്‍സിപ്പലിന്റെ പക്കലായിരിക്കുമെന്നും അഡീഷനല്‍ ഡയറക്ടര്‍ അറിയിച്ചു.

സര്‍വകലാശാല നടത്തുന്നത് ഒഴികെയുള്ള പരീക്ഷകള്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നടത്തേണ്ടെന്നാണ് യോഗത്തിലെ തീരുമാനം. പ്രവേശന നടപടികള്‍ കൂടതല്‍ സുതാര്യമാവുന്നതിനു വേണ്ടി റീ അഡ്മിഷനും സ്‌പോട്ട് അഡ്മിഷനും നിയന്ത്രിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com