വിളി 'ബാങ്കി'ല്‍ നിന്നല്ലേ; ഉടന്‍ ഒടിപി നല്‍കി, പണവും പോയി

ഗ്രാമീണ്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ എന്നീ അക്കൗണ്ട് വിവരങ്ങളാണ് ഫോണ്‍ വഴി നല്‍കിയത്
വിളി 'ബാങ്കി'ല്‍ നിന്നല്ലേ; ഉടന്‍ ഒടിപി നല്‍കി, പണവും പോയി

കണ്ണൂര്‍: ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം പട്ടുവത്തെ ദമ്പതികളുടെ അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്നതായി പരാതി. പട്ടുവം മുറിയാത്തോടിലെ രാധാകൃഷ്ണന്റെയും ഭാര്യയുടെയും മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി 60,000 രൂപയാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച വൈകീട്ടാണ് എസ്ബിഐയുടെ മുംബൈ ഹെഡ് ഓഫീസില്‍ നിന്നെന്ന് പറഞ്ഞ് അജ്ഞാതന്‍ ഫോണില്‍ വിളിച്ചത്.

അക്കൗണ്ടില്‍ ആധാര്‍ ലിങ്ക് ചെയ്യാനാണെന്ന് പറഞ്ഞ് ഹിന്ദിയിലായിരുന്നു സംസാരം. ഗ്രാമീണ്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എസ്ബിഐ എന്നീ അക്കൗണ്ട് വിവരങ്ങളാണ് ഫോണ്‍ വഴി നല്‍കിയത്. രാധാകൃഷ്ണന്റെയും ഭാര്യയുടെയും മൂന്ന് ഒടിപി നമ്പറും പിന്‍ നമ്പറും നല്‍കിയപ്പോള്‍ മിനിട്ടുകള്‍ക്കകം 60,000 നഷ്ടമായി. രാധാകൃഷ്ണന്റെ പരാതിയില്‍  തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം പൂളിപ്പറമ്പിലെ സിവി സുരേഖയുടെ തളിപ്പറമ്പ് എസ്ബിഐ ശാഖയിലെ അക്കൗണ്ടില്‍ നിന്നായി 30,200 രൂപ വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് മധ്യപ്രദേശില്‍ നിന്നും തട്ടിയെടുത്തിരുന്നു. മാധ്യമങ്ങളും പൊലീസും ധനകാര്യസ്ഥാപനങ്ങളും നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും നിരവധിയാളുകളാണ് തട്ടിപ്പിന് ഇരയാകുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com