ശബരിമലയില്‍ പൊലീസ് തന്നിഷ്ടം കാട്ടി; വിവരങ്ങള്‍ ചോര്‍ത്തി നല്‍കി: സര്‍ക്കാരിനെ ഒറ്റുകൊടുത്തെന്ന് മുഖ്യമന്ത്രി

ശബരിമല യുവതീപ്രവേശന പ്രക്ഷോഭ സമയത്തെ പൊലീസിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ശബരിമലയില്‍ പൊലീസ് തന്നിഷ്ടം കാട്ടി; വിവരങ്ങള്‍ ചോര്‍ത്തി നല്‍കി: സര്‍ക്കാരിനെ ഒറ്റുകൊടുത്തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന പ്രക്ഷോഭ സമയത്തെ പൊലീസിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസുകാര്‍ മത തീവ്രവാദികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു. മനിതി സംഘം എത്തിയപ്പോള്‍ പൊലീസ് ഉത്തരവാദിത്തം മറന്നു നാറാണത്തു ഭ്രാന്തന്‍മാരായെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

സേനയില്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായമുണ്ടാകാം. പക്ഷേ, സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് സേന നിലകൊള്ളേണ്ടത്. പക്ഷേ അത് ശബരിമലയില്‍ നടപ്പായില്ല. വിഷയുമായി ബന്ധപ്പെട്ട് സീസണ്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ഒരു യോഗത്തില്‍ ഇക്കാര്യങ്ങള്‍ പറയണമെന്നുണ്ടായിരുന്നു. പക്ഷേ അവസരം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മൂന്നാംമുറയും മോശമായ പെരുമാറ്റവും സേനയില്‍ വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ല. ഇത്തരം നടപടികള്‍ തിരുത്താത്ത ഉദ്യോഗസ്ഥരെ പരിശീലനത്തിന് അയക്കാന്‍ ഡിജിപി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

രാത്രിപരിശോധനയും പെറ്റി കേസുകള്‍ പിടിക്കുന്നതുമാണ് വലിയ പൊലീസിങ് എന്ന് കരുതുന്ന ചിലരുണ്ട്. അതല്ല പൊലീസിങ്. പൊലീസ് പൊലീസിന്റെ ജോലി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com