കണ്‍പീലി നീക്കം ചെയ്തു, കുത്തിവയ്പ്പും എടുത്തു; ശസ്ത്രക്രിയ നടത്താതെ രോഗിയെ തിരിച്ചയച്ചതായി പരാതി

ശസ്ത്രക്രിയ തീരുമാനിച്ച രോഗിയെ രണ്ടു തവണ വിളിച്ചുവരുത്തി ചികിത്സ നല്‍കാതെ മടക്കി അയച്ചെന്നാണ് ആക്ഷേപം
കണ്‍പീലി നീക്കം ചെയ്തു, കുത്തിവയ്പ്പും എടുത്തു; ശസ്ത്രക്രിയ നടത്താതെ രോഗിയെ തിരിച്ചയച്ചതായി പരാതി

പത്തനംതിട്ട; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നേത്രവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ രോഗികള്‍. ശസ്ത്രക്രിയ തീരുമാനിച്ച രോഗിയെ രണ്ടു തവണ വിളിച്ചുവരുത്തി ചികിത്സ നല്‍കാതെ മടക്കി അയച്ചെന്നാണ് ആക്ഷേപം. ശസ്ത്രക്രിയയ്ക്കായി ഇന്‍ജക്ഷന്‍ എടുക്കുക പോലും ചെയ്തിട്ടാണ് തിരിച്ചയച്ചത്. നേത്ര വിഭാഗത്തില്‍ ചികിത്സ തേടിയ കോന്നി അരുവാപ്പുലം സ്വദേശിയ്ക്കാണ് മോശം അനുഭവമുണ്ടായത്. 

ജൂലൈ ആദ്യമാണ് ചികിത്സയ്ക്കായി ജനറല്‍ ഹോസ്പിറ്റലില്‍ എത്തിയത്. ശസ്ത്രക്രിയ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് 10ന് രാവിലെ ആശുപത്രിയിലെത്തി. എന്നാല്‍, മൈക്രോസ്‌കോപ് തകരാറിലാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കാമെന്നു പറഞ്ഞു തിരിച്ചയച്ചു. വീണ്ടും തിങ്കളാഴ്ച എത്താന്‍ അറിയിപ്പു കിട്ടി.  ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തുമെന്നും പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള കുത്തിവെപ്പ് എടുക്കുകയും കണ്‍പീലി നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍, മൈക്രോസ്‌കോപ് തകരാറിലാണെന്നും ശസ്ത്രക്രിയാ  തീയതി പിന്നീട് അറിയിക്കാമെന്നും പറഞ്ഞ് ഡോക്ടര്‍ വീണ്ടും തിരിച്ചയക്കുകയായിരുന്നു. 

ജനറല്‍ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിനെതിരേ നേരത്തെ മുതല്‍ പരാതികള്‍ ഉയരുന്നുണ്ട്. നേത്രവിഭാഗത്തിലെ ഓപ്പറേറ്റീവ് ബൈനോക്കുലര്‍ മൈക്രോസ്‌കോപ് എന്ന ഉപകരണം ഒരാഴ്ചയിലധികമായി പ്രവര്‍ത്തിക്കുന്നില്ലെന്നും തകരാര്‍ പരിഹരിക്കാനായി ചെന്നൈയില്‍ അയച്ചിരിക്കുകയാണെന്നുമാണ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സോജന്‍ മാത്യൂസ് പറയുന്നത്.  ഇത് ലഭിച്ച ശേഷമേ ശസ്ത്രക്രിയകള്‍ വീണ്ടും തുടങ്ങാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com