പോസ്റ്റല്‍ അസിസ്റ്റന്റ് പരീക്ഷ റദ്ദാക്കി; ഇനി സ്വന്തം ഭാഷയില്‍ പരീക്ഷ എഴുതാം

ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം നടത്തിയ പരീക്ഷയ്‌ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി
പോസ്റ്റല്‍ അസിസ്റ്റന്റ് പരീക്ഷ റദ്ദാക്കി; ഇനി സ്വന്തം ഭാഷയില്‍ പരീക്ഷ എഴുതാം

കഴിഞ്ഞ ദിവസം തപാല്‍ വകുപ്പ് നടത്തിയ പോസ്റ്റല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം നടത്തിയ പരീക്ഷയ്‌ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. മലയാളവും തമിഴും ഉള്‍പ്പടെയുള്ള പ്രാദേശിക ഭാഷകളില്‍ പരീക്ഷ വീണ്ടും നടത്തുമെന്ന് രവിശങ്കര്‍ പ്രദേശ് രാജ്യസഭയില്‍ ഉറപ്പു നല്‍കി. 

പ്രശ്‌നമുന്നയിച്ച് എഐഎഡിഎംകെ., ഡിഎംകെ അംഗങ്ങള്‍ രാജ്യസഭയുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച നാലുതവണ സ്തംഭിപ്പിച്ചതോടെയാണു പരീക്ഷ റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം പരീക്ഷ നടത്തിയതിനാല്‍ തമിഴ്‌നാട്ടിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെട്ടതായി അവര്‍ കുറ്റപ്പെടുത്തി. ഡിഎംകെ, സിപിഎം സിപിഐ അംഗങ്ങളും ഇവരെ പിന്തുണയ്ക്കുകയായിരുന്നു. 

പരീക്ഷ റദ്ദാക്കി തമിഴില്‍ നടത്തണമെന്നായിരുന്നു തമിഴ്‌നാട്ടിലെ കക്ഷികളുടെ ആവശ്യം. എല്ലാ പ്രാദേശികഭാഷകളിലും പരീക്ഷവേണമെന്നു ബംഗാളില്‍നിന്നടക്കമുള്ള അംഗങ്ങളും ആവശ്യമുന്നയിച്ചതോടെ നാലാമത്തെ തവണയും സഭ നിര്‍ത്തിവെച്ചു. തുടര്‍ന്നാണ് മന്ത്രി രവിശങ്കര്‍ പ്രസാദ് പരീക്ഷ റദ്ദാക്കാനും പുതിയതു നടത്താനുമുള്ള തീരുമാനം പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com