യൂണിവേഴ്‌സിറ്റി കോളജിലെ പ്രിന്‍സിപ്പലിനെ മാറ്റി; ആറ് സര്‍ക്കാര്‍ കോളജുകളില്‍ പുതിയ പ്രിന്‍സിപ്പലുമാര്‍

യൂണിവേഴ്‌സിറ്റി കോളജിലെ പ്രിന്‍സിപ്പലിനെ മാറ്റി. തൃശൂര്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസി ബാബുവിനാണ് പുതിയ ചുമതല.
യൂണിവേഴ്‌സിറ്റി കോളജിലെ പ്രിന്‍സിപ്പലിനെ മാറ്റി; ആറ് സര്‍ക്കാര്‍ കോളജുകളില്‍ പുതിയ പ്രിന്‍സിപ്പലുമാര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ പ്രിന്‍സിപ്പലിനെ മാറ്റി. തൃശൂര്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസി ബാബുവിനാണ് പുതിയ ചുമതല. സംസ്ഥാനത്തെ ആറ് ഗവണ്‍മെന്റ് കോളജുകളിലെ പ്രിന്‍സിപ്പലുമാരെ മാറ്റിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ ഇടപെടാതിരുന്ന പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് കെ വിശ്വംഭരന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഡ്മിഷന്‍ തിരക്കുകളിലായിരുന്നതിനാല്‍ സംഘര്‍ഷമുണ്ടായത് അറിഞ്ഞില്ല എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം. 

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിന്റെ പശ്ചാതലത്തിലാണ് മാറ്റം. കോളജില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ ഗവര്‍ണര്‍ പി സദാശിവത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിനെ മാറ്റിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് അനധ്യാപക ജീവനക്കാരെ നേരത്തെ മാറ്റിയിരുന്നു. അധ്യാപകരെ ഉള്‍പ്പെടെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com