സ്‌കൂളിലെ ടെസ്റ്റ് പേപ്പര്‍ പേടിച്ച് ബീച്ചില്‍ കറങ്ങാന്‍ ഇറങ്ങി; വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടി വീട്ടുകാരെ ഏല്‍പ്പിച്ചു

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തൃക്കുന്നപ്പുഴ മതുക്കല്‍ ബീച്ചിന് സമീപത്തുനിന്നുമാണ് വിദ്യാര്‍ത്ഥി പിടിയിലായത്
സ്‌കൂളിലെ ടെസ്റ്റ് പേപ്പര്‍ പേടിച്ച് ബീച്ചില്‍ കറങ്ങാന്‍ ഇറങ്ങി; വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടി വീട്ടുകാരെ ഏല്‍പ്പിച്ചു

ഹരിപ്പാട്‌; സ്‌കൂളില്‍ നടക്കുന്ന രണ്ട് ടെസ്റ്റ് പേപ്പറിനെ ഭയന്ന് കടല്‍ത്തീരത്ത് കറങ്ങാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തൃക്കുന്നപ്പുഴ മതുക്കല്‍ ബീച്ചിന് സമീപത്തുനിന്നുമാണ് വിദ്യാര്‍ത്ഥി പിടിയിലായത്. ഒറ്റയ്ക്ക് കടല്‍ത്തീരത്ത് കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് താട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സ്‌കൂളില്‍ പോകാതെ കറങ്ങിയതിന്റെ കാര്യം പുറത്തായത്. 

മുതുകുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. ചൊവ്വാഴ്ച രണ്ട് ടെസ്റ്റു പേപ്പറുകള്‍ ഉണ്ടായിരുന്നു. സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ബാഗും ഭക്ഷണവുമെല്ലാമായി ഇറങ്ങിയ ശേഷം കടല്‍ത്തീരത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം വിട്ടയച്ചു. 

വലിയഴീക്കലില്‍ കഴിഞ്ഞ ആഴ്ച കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് ശേഷം തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസ് ശക്തമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വലിയഴീക്കല്‍, പെരുമ്പള്ളി, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കോസ്റ്റല്‍ വാര്‍ഡനെയും ഡ്യൂട്ടിയ്ക്ക് നിയമിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com