ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസും സീലും പിടിച്ചെടുത്തതില്‍ അതൃപ്തി; എസ്‌ഐയെ ചുമതലയില്‍ നിന്ന് മാറ്റി 

ഒളിവിലുള്ള ശിവരഞ്ജിത്തിന്റെ വീട്ടില്‍ കന്റോണ്‍മെന്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വകലാശാല ഉത്തരക്കടലാസും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയത്
ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസും സീലും പിടിച്ചെടുത്തതില്‍ അതൃപ്തി; എസ്‌ഐയെ ചുമതലയില്‍ നിന്ന് മാറ്റി 

തിരുവനന്തപുരം; യൂണിവേഴ്‌സിറ്റി കോളെജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കത്തിക്കുത്ത് കേസിലെ മുഖ്യപ്രതി ശവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും പിടിച്ചെടുത്തതിന് കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ എസ്‌ഐയെ ചുമതലയില്‍ നിന്ന് മാറ്റിയതായി ആരോപണം. ക്രമസമാധാന ചുമതലയില്‍ നിന്ന് അപ്രധാന തസ്തികയിലേക്കാണ് എസ്‌ഐ ആര്‍. ബിനുവിനെ മാറ്റിയത്. 

ഒളിവിലുള്ള ശിവരഞ്ജിത്തിന്റെ വീട്ടില്‍ കന്റോണ്‍മെന്റ് പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വകലാശാല ഉത്തരക്കടലാസും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയത്. പ്രതികളുടെ അറസ്റ്റിലൂടെ തീരേണ്ട കേസ് നിയമനത്തട്ടിപ്പിലേക്കും വ്യാജരേഖ ചമച്ചതിലേക്കും നീണ്ടതും അങ്ങനെയാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ. നേതൃത്വത്തിനെതിരേ ഉയര്‍ന്ന കലാപം പ്രതികളുടെ അറസ്റ്റിലൂടെ തണുപ്പിക്കാനാണ് പൊലീസ്നു നിര്‍ദേശം നല്‍കിയിരുന്നത്. ഇതില്‍നിന്നു വ്യതിചലിച്ച് പുതിയ കേസുണ്ടാക്കിയത് ഭരണനേതൃത്വത്തെ ചൊടിപ്പിച്ചത്. 

എന്നാല്‍, നടപടിക്രമങ്ങളില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ്ന്റെ ഔദ്യോഗിക വിശദീകരണം. സ്‌റ്റേഷന്‍ ഓഫീസര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. എസ്.ഐ.മാര്‍ക്കെല്ലാം തുല്യ ചുമതലയാണുള്ളതെന്നും പൊലീസ് അവകാശപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com