ഒരു വാഴക്കുലയിൽ രണ്ടിനം പഴങ്ങൾ ; ചെങ്കദളിക്കുലയിൽ റോബസ്റ്റയും; കൗതുകം

ചെങ്കദളി വാഴയിലാണ് കദളിപ്പഴത്തിനൊപ്പം റോബസ്റ്റയും വിളഞ്ഞത്
ഒരു വാഴക്കുലയിൽ രണ്ടിനം പഴങ്ങൾ ; ചെങ്കദളിക്കുലയിൽ റോബസ്റ്റയും; കൗതുകം

കണ്ണൂർ : ഒരു വാഴക്കുലയിൽ വിളഞ്ഞത് രണ്ടിനം പഴങ്ങൾ. ചെങ്കദളി വാഴയിലാണ് കദളിപ്പഴത്തിനൊപ്പം റോബസ്റ്റയും വിളഞ്ഞത്. കണ്ണൂര്‍ കരിവെള്ളൂരില്‍ കര്‍ഷകനായ ചന്ദ്രന്‍റെ വീട്ടുവളപ്പിലാണ് ഈ അപൂര്‍വ കാഴ്ച. 

കരിവെള്ളൂര്‍ കുണിയനിലെ കര്‍ഷകനായ കുഞ്ഞിപ്പുരയില്‍ ചന്ദ്രന്‍ പത്ത് വര്‍ഷം മുമ്പാണ് ചെങ്കദളിയുടെ കന്ന് ആദ്യമായി നടുന്നത്. പലതവണ കദളിവാഴക്കൃഷിയിൽ നിന്നും ആദായം കൊയ്യുകയും ചെയ്തു. എന്നാൽ ഇത്തവണ ചെങ്കദളിയുടെ ഒരു കുലയിലാണ് കദളിപ്പഴത്തിനൊപ്പം റോബസ്റ്റയും വിളഞ്ഞത്. 

ഒരു കുലയുടെ നേര്‍പകുതിവീതമാണ് കദളിയും റോബസ്റ്റയും എന്നതാണ് വിസ്മയിപ്പിക്കുന്ന കാഴ്ച. കുലച്ചു തുടങ്ങിയപ്പോള്‍ തന്നെ പ്രകടമായ വ്യത്യാസം കാണപ്പെട്ടിരുന്നു. കാര്‍ഷിക വിളകളിലെ ജനിതക മാറ്റമാണ് ഇതിന് കാരണമെന്നാണ് കര്‍ഷകരുടെ വിലയിരുത്തൽ. കൗതുക കാഴ്ച കാണാന്‍ നിരവധി പേരാണ് ചന്ദ്രന്‍റെ വീട്ടിലേക്ക് എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com