കനത്ത മഴ; സംസ്ഥാനത്ത് ഈ മാസം 21 വരെ അതീവ ജാ​ഗ്രതാ നിർദേശം; ഇടുക്കിയിലും മലപ്പുറത്തും ഇന്ന് അതി തീവ്ര മഴയ്ക്കു സാധ്യത

വിവിധ ജില്ലകളില്‍ റെഡ്‌, ഓറഞ്ച്‌ അലര്‍ട്ട്‌ എന്നിവയാണ് പ്രഖ്യാപിച്ചത്
കനത്ത മഴ; സംസ്ഥാനത്ത് ഈ മാസം 21 വരെ അതീവ ജാ​ഗ്രതാ നിർദേശം; ഇടുക്കിയിലും മലപ്പുറത്തും ഇന്ന് അതി തീവ്ര മഴയ്ക്കു സാധ്യത

തിരുവനന്തപുരം: കനത്ത മഴ കണക്കിലെടുത്ത്‌ സംസ്ഥാനത്ത് ഈ മാസം 21വരെ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാ​ഗ്രത പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ റെഡ്‌, ഓറഞ്ച്‌ അലര്‍ട്ട്‌ എന്നിവയാണ് പ്രഖ്യാപിച്ചത്. ഇടുക്കിയിലും മലപ്പുറത്തും ഇന്ന് അതി തീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അതി ശക്തമായ മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴയുടെ മുന്നറിയിപ്പായ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

നാളെ പത്തനംതിട്ട, ഇടുക്കി കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ റെഡ് അലർട്ട് പട്ടികയിലുണ്ട്. എറണാകുളം, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍ ജില്ലകളില്‍ നാളെയും പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം പാലക്കാട്‌, വയനാട്‌ ജില്ലകളില്‍ 20നും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ 21നും ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രാത്രി 11.30 വരെ കേരള തീരത്തു 3.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും സാധ്യതയുണ്ട്. 

താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി മലയോര മേഖലയിൽ യാത്ര ഒഴിവാക്കണമെന്നും ജലാശയങ്ങളിൽ ജലനിരപ്പ് ഉയരാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com