ചില പൊലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരാണെന്ന് താന്‍ പറഞ്ഞിട്ടില്ല; വാർത്തകൾ തള്ളി മുഖ്യമന്ത്രി 

ചില പൊലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരാണെന്ന് താന്‍ പറഞ്ഞിട്ടില്ല; വാർത്തകൾ തള്ളി മുഖ്യമന്ത്രി 

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണമായി ശരിയാവണമെന്നില്ലെന്ന് പിണറായി വ്യക്തമാക്കി

തിരുവനന്തപുരം: ചില പൊലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരാണെന്ന് താന്‍ പറഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വന്നത് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണമായി ശരിയാവണമെന്നില്ലെന്ന് പിണറായി വ്യക്തമാക്കി. നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

'മാധ്യമ വാര്‍ത്തകളുടെ പിന്നാലെ പോയാല്‍ വിഷമത്തിലാവും. ചില മാധ്യമങ്ങളില്‍ ശബരിമല വിഷയവും പൊലീസുമായി ബന്ധപ്പെട്ട് താന്‍ സംസാരിച്ചതിനെ കുറിച്ച് ചില വാര്‍ത്തകള്‍ വന്നിരുന്നു. അത് അടിസ്ഥാനരഹിതമാണ്. പൊലീസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരാണെന്ന് ഈ നാട്ടില്‍ ആരെങ്കിലും പറയുമോ. എന്നാല്‍ പൊലീസിന്റെ കാര്യം താന്‍ സംസാരിക്കുമ്പോള്‍ സ്വാഭാവികമായും അവരുടെ നേട്ടങ്ങളും, പാളിച്ചകളോ ദൗര്‍ബല്യങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും പറയും. മുഖ്യമന്ത്രി എന്ന നിലയില്‍ അത് തന്റെ ബാധ്യതയാണ്'- അദ്ദേഹം വ്യക്തമാക്കി.  

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പൊലീസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ശബരിമലയില്‍ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com