പണം നല്‍കാമെന്ന് ഐസക്; വിഎസിന്റെ ബില്‍ പിണറായി വെട്ടി

പണം അനുവദിക്കാമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കും അംഗീകരിച്ചു. എന്നാല്‍ 'പരിഗണിക്കേണ്ടതില്ലെന്നു' രേഖപ്പടുത്തി മുഖ്യമന്ത്രി ഫയല്‍ മടക്കി
പണം നല്‍കാമെന്ന് ഐസക്; വിഎസിന്റെ ബില്‍ പിണറായി വെട്ടി

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനൊപ്പം പലതവണ യാത്ര ചെയ്ത രണ്ടു സഹായികളുടെ വിമാന ടിക്കറ്റ് തുക അനുവദിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ധനവകുപ്പും ധനമന്ത്രിയും അംഗീകരിച്ച ഫയലാണിത്.  
ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ കാബിനറ്റ് പദവിയുള്ള വിഎസിനെ അനുഗമിച്ചു വിമാന യാത്ര ചെയ്ത പേഴ്‌സനല്‍ സ്റ്റാഫിലെ ജി.ഉദയകുമാര്‍, കെ.എന്‍.സുഭഗന്‍ എന്നിവരുടെ വിമാന ടിക്കറ്റിനു ചെലവായ 88,327 രൂപ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മന്ത്രിമാരുടെ യാത്രയില്‍ സഹായികള്‍ അനുഗമിക്കുന്നതു പോലെ മന്ത്രിയുടെ പദവിയിലുള്ള വിഎസിനുംഅതിന് അവകാശമുണ്ടെന്നു ഭരണപരിഷ്‌കാര വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി.കമലവര്‍ധന റാവു ധനവകുപ്പിനോടു ശുപാര്‍ശ ചെയ്തു. 

പണം അനുവദിക്കാമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫയലില്‍ കുറിച്ചു. ധനമന്ത്രി ടി.എം.തോമസ് ഐസക്കും അംഗീകരിച്ചു. എന്നാല്‍, 'പരിഗണിക്കേണ്ടതില്ലെന്നു' രേഖപ്പടുത്തി മുഖ്യമന്ത്രി ഫയല്‍ മടക്കി. 

മന്ത്രിമാരുടെ െ്രെഡവര്‍മാര്‍ക്കും ഓഫിസ് അസിസ്റ്റന്റിനും സര്‍ക്കാര്‍ വര്‍ഷം 2500 രൂപ യൂണിഫോം അലവന്‍സ് അനുവദിക്കുന്നുണ്ട്. ഒരു വര്‍ഷം മുന്‍പു വിഎസിന്റെ 2 െ്രെഡവര്‍മാര്‍ക്കും ഒരു ഓഫിസ് അസിസ്റ്റന്റിനും 7500 രൂപ യൂണിഫോം അലവന്‍സ് അനുവദിക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്‍ സെക്രട്ടറിയുടെ ശുപാര്‍ശയും സര്‍ക്കാര്‍ തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com