പാട്ടുപാടി ബൽറാം, മുദ്രാവാക്യങ്ങൾ; സമരവേദിയിൽ എസ്എഫ്ഐയ്ക്ക് വെല്ലുവിളി (വീഡിയോ) 

യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ കെ‌എസ്‌യു നടത്തുന്ന ഉപവാസ സമരത്തില്‍ പാട്ടുപാടി ‘പ്രതിഷേധിച്ച്’ വി ടി ബല്‍റാം എംഎല്‍എ
പാട്ടുപാടി ബൽറാം, മുദ്രാവാക്യങ്ങൾ; സമരവേദിയിൽ എസ്എഫ്ഐയ്ക്ക് വെല്ലുവിളി (വീഡിയോ) 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ കെ‌എസ്‌യു നടത്തുന്ന ഉപവാസ സമരത്തില്‍ പാട്ടുപാടി ‘പ്രതിഷേധിച്ച്’ വി ടി ബല്‍റാം എംഎല്‍എ. ഏറെ ശ്രദ്ധേയമായ ‘താരക പെണ്ണാളെ കതിരാടും മിഴിയാളെ’ എന്ന പാട്ടാണ് ബല്‍റാം ആലപിച്ചത്. ബൽറാമിനൊപ്പം കെ‌എസ്‌യു പ്രവർത്തകരും പാട്ടുപാടി. പാട്ടുപാടിയ ശേഷം ബൽറാം കെ‌എസ്‌യു മുദ്രാവാക്യങ്ങളും വിളിച്ചു. ഏറെ ആവേശത്തോടെയാണ് ബൽറാമിന്റെ പാട്ടിനെയും മുദ്രാവാക്യത്തെയും പ്രവർത്തകർ സ്വീകരിച്ചത്.

പാട്ടുപാടിയാൽ എസ്എഫ്‌ഐ കൊല്ലുമെങ്കിൽ പാട്ടുപാടി പ്രതിഷേധിക്കാനാണ് കെ‌എസ്‌യുവിന്റെ തീരുമാനമെന്ന് സംഘടന വ്യക്തമാക്കുന്നുണ്ട്. കെ‌എസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടക്കുന്നത്. ഇതിനിടെ സമരം കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി നാളെ പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നിരാഹാര പന്തലില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ മതിലുചാടി കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് അകത്തേക്ക് പ്രവേശിച്ചത് വലിയ വാർത്തയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് കെഎസ്‌യു വനിത നേതാവ് അടക്കം മതിലുചാടി സെക്രട്ടറിയേറ്റിന് ഉള്ളിലേക്ക് പ്രവേശിച്ചത്. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ വരെ എത്തി. അവിടെ വച്ച് പൊലീസും സെക്രട്ടറിയേറ്റിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകരെ തടയുകയായിരുന്നു. സെക്രട്ടറിയേറ്റിനുള്ളിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു.  ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com