ഭാര്യയോടൊപ്പം പോകുമ്പോള്‍ ഓട്ടോ പാലത്തില്‍ നിര്‍ത്തിച്ച് ആറ്റില്‍ ചാടി മരിച്ചു

ഡ്രൈവര്‍ വേഗം കുറച്ചപ്പോള്‍ ചാടിയിറങ്ങി ആറ്റിലേക്ക് ചാടുകയായിരുന്നു
ഭാര്യയോടൊപ്പം പോകുമ്പോള്‍ ഓട്ടോ പാലത്തില്‍ നിര്‍ത്തിച്ച് ആറ്റില്‍ ചാടി മരിച്ചു

പത്തനംതിട്ട: ഓട്ടോറിക്ഷയില്‍ നിന്നു ചാടിയിറങ്ങി പാലത്തില്‍ നിന്ന് ആറ്റില്‍ ചാടിയ ആള്‍ മരിച്ചു. ഇരവിപേരൂര്‍ പൂവപ്പുഴ ഇളവുകണ്ടത്തില്‍ സുനില്‍ കുമാര്‍ ആണ് മരിച്ചത്. ടികെ റോഡില്‍ വള്ളംകുളം പാലത്തില്‍ നിന്നു മണിമലയാറ്റിലേക്ക് ചാടിയത്. ഇന്നലെയായിരുന്നു സംഭവം.

ഗള്‍ഫിലായിരുന്ന സുനില്‍ കുമാര്‍ ഒന്നരയാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. അസുഖം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ നാല് ദിവസം ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഡോക്ടറെ കാണാന്‍ ആശുപത്രിയിലേക്ക് ഭാര്യ ജ്യോതിയോടൊപ്പം പോവുമ്പോഴായിരുന്നു സംഭവം.

വള്ളംകുളം പാലത്തില്‍ എത്തിയപ്പോള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ വേഗം കുറച്ചപ്പോള്‍ ചാടിയിറങ്ങി ആറ്റിലേക്ക് ചാടുകയായിരുന്നു. തിരുവല്ല അഗ്നിരക്ഷാസേന നടത്തിയ തിരച്ചലില്‍ ഒരുമണിക്കൂറിന് ശേഷമാണ് മൃതദേഹം ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com