'മുഖ്യമന്ത്രി ആത്മീയത നഷ്ടപ്പെട്ട നാറാണത്തു ഭ്രാന്തനെപ്പോലെ'; മലര്‍ന്നു കിടന്നു തുപ്പുകയാണെന്ന് ശ്രീധരന്‍ പിള്ള

'മുഖ്യമന്ത്രി ആത്മീയത നഷ്ടപ്പെട്ട നാറാണത്തു ഭ്രാന്തനെപ്പോലെ'; മലര്‍ന്നു കിടന്നു തുപ്പുകയാണെന്ന് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ പൊലീസ് ക്രൂരത കുറഞ്ഞുപോയതിനാണ് മുഖ്യമന്ത്രി പൊലീസിനെ വിമര്‍ശിച്ചത്

പത്തനംതിട്ട; ആത്മീയത നഷ്ടപ്പെട്ട നാറാണത്തു ഭ്രാന്തനെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമല വിഷയത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിനാണ് മുഖ്യമന്ത്രിയെ ശ്രീധരന്‍പിള്ളയുടെ രൂക്ഷ പ്രതികരണം. ശബരിമലയില്‍ പൊലീസ് ക്രൂരത കുറഞ്ഞുപോയതിനാണ് മുഖ്യമന്ത്രി പൊലീസിനെ വിമര്‍ശിച്ചത്. കൊടിയ ക്രൂര സമീപനം വേണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ദേശി. ജനാധിപത്യ സഖ്യം ജില്ലാ കമ്മിറ്റിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഉത്തരവ് അനുസരിക്കേണ്ട സേനയാണ് പൊലീസ്. മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചാല്‍, ശബരിമലയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്. ആര്‍എസ്എസ്സിന് കാര്യങ്ങള്‍ ഒറ്റുകൊടുത്ത പൊലീസുകാര്‍ ആരൊക്കെയാണെന്ന് മുഖ്യമന്ത്രി പറയണം. വിമര്‍ശനങ്ങള്‍ യൂണിവേഴ്‌സിറ്റി കൊളെജ് വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ്. മുഖ്യമന്ത്രി മലര്‍ന്നു കിടന്നു തുപ്പുകയാണ്. ശബരിമല വിഷയത്തിന്റെ പേരില്‍ തന്റെ അഭിഭാഷക പദവി എടുത്തുകളയാന്‍ സിപിഎം ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിഎസ് സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും സിപിഎം പ്രാക്ഷനാണ് ഇപ്പോള്‍ പിഎസ് സി ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്ത് മാനവികതയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം എംജി കോളെജില്‍ ബിജെപിയ്ക്ക് ഇടിമുറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ കാര്യങ്ങള്‍ ഇപ്പോള്‍ പറയേണ്ട. കെട്ടിടത്തില്‍ കൊടിമരം പോലുമില്ല. ക്യംപസില്‍ ആര് ക്രൂരത ചെയ്താലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com