മോഷ്ടിച്ച ബൈക്കിലെത്തി വീട്ടമ്മയുടെ അഞ്ച് പവന്റെ മാല പൊട്ടിക്കാന്‍ ശ്രമം; നാട്ടുകാരെത്തിയപ്പോള്‍ ലോക്കറ്റുമായി മോഷ്ടാവ് ഓടി രക്ഷപ്പെട്ടു; കേസ്

മോഷ്ടിച്ച ബൈക്കിലെത്തി ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാല പൊട്ടിച്ചു
മോഷ്ടിച്ച ബൈക്കിലെത്തി വീട്ടമ്മയുടെ അഞ്ച് പവന്റെ മാല പൊട്ടിക്കാന്‍ ശ്രമം; നാട്ടുകാരെത്തിയപ്പോള്‍ ലോക്കറ്റുമായി മോഷ്ടാവ് ഓടി രക്ഷപ്പെട്ടു; കേസ്

ഒറ്റപ്പാലം: മോഷ്ടിച്ച ബൈക്കിലെത്തി ക്ഷേത്ര ദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാല പൊട്ടിച്ചു. വീട്ടമ്മ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാരത്തെയിപ്പോള്‍ ബൈക്കും മാലയും ഉപേക്ഷിച്ച് ലോക്കറ്റുമായി മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഒറ്റപ്പാലം പാലാട്ട് റോഡ് കൃഷ്ണശ്രീയില്‍ രാജി (62)യുടെ അഞ്ച് പവന്‍ മാലയാണ് കവര്‍ന്നത്. 

ബുധനാഴ്ച രാവിലെ 9.30ന് വേങ്ങേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. 

റെയില്‍വേ ജീവനക്കാരന്റെ മോഷ്ടിച്ച ബൈക്കാണ് ഇയാള്‍ മാല പൊട്ടിക്കാന്‍ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. ബൈക്ക് കളവ് പോയ സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com