ഇനി സാരിയുടുക്കേണ്ട, കോട്ട് മതി; അങ്കനവാടി ജീവനക്കാരെ സ്റ്റൈലാക്കാന്‍ സര്‍ക്കാര്‍

അങ്കനവാടി വര്‍ക്കര്‍മാരുടെ കോട്ടിന് കടും ചാരനിറവും ഹെല്‍പ്പര്‍മാരുടെ കോട്ടിന് ചെറുപയര്‍ പച്ച നിറവുമാക്കാനാണ് തീരുമാനം
aganawadi
aganawadi

തിരുവനന്തപുരം; അങ്കനവാടി ജീവനക്കാരുരെ സ്റ്റൈലാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇനി സാരിയുടുത്തായിരിക്കില്ല, കോട്ട് ധരിച്ചായിരിക്കും ജീവനക്കാര്‍ അങ്കനവാടിയില്‍ എത്തുക. അങ്കനവാടി വര്‍ക്കര്‍മാരുടെ കോട്ടിന് കടും ചാരനിറവും ഹെല്‍പ്പര്‍മാരുടെ കോട്ടിന് ചെറുപയര്‍ പച്ച നിറവുമാക്കാനാണ് തീരുമാനം. നേരത്തെ സാരിയായിരുന്നു ഇവരുടെ യൂണിഫോം. 

മന്ത്രി കെ.കെ ശൈലജയുടെ സാന്നിധ്യത്തില്‍ അങ്കണവാടി ജീവനക്കാരുടെ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് യൂണിഫോമായി കോട്ട് നിശ്ചയിച്ചത്. എന്നാല്‍ കോട്ടിന്റെ ഡിസൈന്‍ നിശ്ചയിച്ചിട്ടില്ല. യൂണിഫോമിന് വേണ്ടി 2.64 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് 33,115 അങ്കണവാടി വര്‍ക്കര്‍മാരും 32986 ഹെല്‍പ്പര്‍മാരുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com