'എസ്എഫ്‌ഐ ബഹളക്കാര്‍, തല്ലുകൊള്ളികള്‍; കെഎസ് യു മര്യാദരാമന്‍മാര്‍; സഹിക്കയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല'

സംഗതികള്‍ ഇത്രയും പരിതാപകരമാവുമെന്നു ആരും കരുതിയുമില്ല
'എസ്എഫ്‌ഐ ബഹളക്കാര്‍, തല്ലുകൊള്ളികള്‍; കെഎസ് യു മര്യാദരാമന്‍മാര്‍; സഹിക്കയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല'

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോളജിലെ പഠനകാലം ഓര്‍ത്തെടുത്ത് നടനും സംവിധായകനുമായി ബാലചന്ദ്രമേനോന്‍. അന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നുല്ല കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആകുമെന്നത്. അതിന് കാരണമായത് മിമിക്രി എന്ന കലാരൂപമായിരുന്നെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. എന്റെ ചീപ്പ് പബ്ലിസിറ്റി മുതലെടുത്താണ് അന്ന് എസ്എഫ്‌ഐക്കാര്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. 

അന്നും SFI എന്ന് പറഞ്ഞാല്‍ കുട്ടികളുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ഇടയില്‍ യാതൊരു മതിപ്പുമില്ലായിരുന്നു. ബഹളക്കാര്‍, തല്ലുകൊള്ളികള്‍ എന്നിങ്ങനെ ആയിരുന്നു അവരുടെ വിശേഷണങ്ങള്‍. KSU മര്യാദരാമന്മാര്‍ എന്ന നിലയ മുന്‍പന്തിയില്‍ ആയിരുന്നു. എന്നാല്‍, എന്നിലെ കലാകാരനെ ഏവരും കക്ഷി ഭേദമില്ലാതെ വിജയിപ്പിച്ചു ചെയര്‍മാനാക്കി. SFI പിന്തുണയോടെ ആദ്യമായി ഒരാള്‍ KSU വിനെ പുറത്താക്കി ചരിത്രം കുറിച്ചുവെന്ന് ബാലചന്ദ്രമേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു


ഞാന്‍ ഓര്‍ക്കുകയാണ് ...

ചരിത്രം നമ്മുടെ മുന്നില്‍ എന്തെന്തു പരാക്രമങ്ങള്‍ ആണ് കാണിക്കുന്നത് !

1971ല്‍ യൂണി:കോളേജിന്റെ വാതില്‍ക്കല്‍ 'ഒരു അന്യനെപ്പോലെ' ഞാന്‍ നില്‍ക്കുമ്പോള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല രണ്ടു വര്ഷം കഴിയുമ്പോള്‍ ഞാന്‍ ആ കോളേജിന്റെ ചെയര്‍മാന്‍ ആകുമെന്ന് ...

എന്നെ ആ രാഷ്ട്രീയത്തിലേക്ക് നയിച്ചത് എന്റെ 'മിമിക്രി' എന്ന കലാരൂപമായിരുന്നു. 1971ല്‍ സത്യനും, പ്രേംനസീറും, കെ പി ഉമ്മറും, ശങ്കരാടിയുമൊക്കെ എന്റെ കുഞ്ഞു തൊണ്ടയില്‍ നിന്നു നിര്‍ഗ്ഗമിച്ചപ്പോള്‍ ഞാന്‍ അറിയാതെ ഒരു അവതാര പുരുഷനാകുകയായിരുന്നു....എനിക്കെന്തിനും സ്വീകാര്യത ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് തല്‍ക്കാലത്തെ എന്റെ 'cheap publictiy' യെ മുതലാക്കി SFI ക്കാര്‍ എന്നെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിന്തുണച്ചു മത്സരിപ്പിച്ചത്, എന്നും എനിക്കറിയാമായിരുന്നു .

അന്നും SFI എന്ന് പറഞ്ഞാല്‍ കുട്ടികളുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ഇടയില്‍ യാതൊരു മതിപ്പുമില്ലായിരുന്നു. ബഹളക്കാര്‍, തല്ലുകൊള്ളികള്‍ എന്നിങ്ങനെ ആയിരുന്നു അവരുടെ വിശേഷണങ്ങള്‍. KSU മര്യാദരാമന്മാര്‍ എന്ന നിലയ മുന്‍പന്തിയില്‍ ആയിരുന്നു. എന്നാല്‍, എന്നിലെ കലാകാരനെ ഏവരും കക്ഷി ഭേദമില്ലാതെ വിജയിപ്പിച്ചു ചെയര്‍മാനാക്കി. SFI പിന്തുണയോടെ ആദ്യമായി ഒരാള്‍ KSU വിനെ പുറത്താക്കി ചരിത്രം കുറിച്ചു.

ഇപ്പോള്‍ 2019 ലും എന്റെ റെക്കോര്‍ഡ് മറി കടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നത് എനിക്കിനിയും വിശ്വസിക്കാനാവുന്നില്ല .. എന്നാല്‍ , സംഗതികള്‍ ഇത്രയും പരിതാപകരമാവുമെന്നു ആരും കരുതിയുമില്ല...

രസകരമായ ഒന്ന് , ഈ സമയത്താണ് 'YouTube' ല്‍ ഞാന്‍ അവതരിപ്പിക്കുന്ന 'filmy Fridays' 14 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്നത്, അപ്പോഴത്തെ വിഷയം ആകട്ടെ യൂണി : കോളേജുമാണ്. ഒരുപാട് ഓര്‍മ്മകള്‍ അന്നത്തെ കോളേജിനെ പറ്റി എനിക്കുണ്ട്. അടുത്ത രണ്ടു എപ്പിസോഡുകളില്‍ എന്റെ 'YouTube' ല്‍ ഞാന്‍ പറയാന്‍ പോകുന്നതും 1970 കളിലേ കോളേജ് വിശേഷങ്ങളാണ് .

ഒരുകാര്യം മാത്രം. അടുത്ത മൂന്നു എപ്പിസോഡില്‍ കൂടി ശബ്ദത്തിന്റെ ചെറിയ ശല്യമുണ്ടാകും ; സഹിക്കയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല ...

21 നു അടുത്ത ഷൂട്ട് ആണ് .. IT WILL BE SAFE & SOUND AFTER THAT, HOPEFULLY .....

that's ALL your honour...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com