കെ എസ് യു കോട്ട തകര്‍ത്തെറിഞ്ഞു; എസ്എഫ്‌ഐക്ക് ചരിത്രവിജയം

കൂട്ടമായി തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം തളരാതെ തഴച്ചു വളര്‍ന്ന മഹാ പ്രസ്ഥാനമാണ് എസ്എഫ്ഐ യെന്ന് വിജയ ശേഷം നേതാക്കള്‍ പറഞ്ഞു
കെ എസ് യു കോട്ട തകര്‍ത്തെറിഞ്ഞു; എസ്എഫ്‌ഐക്ക് ചരിത്രവിജയം

തൃശൂര്‍: കേരളത്തിലെ കലാലയങ്ങളില്‍ ഈ അധ്യയനവര്‍ഷം നടന്ന രണ്ടാമത്തെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ എസ്.എഫ്.ഐയ്ക്ക് ചരിത്ര വിജയം. കെഎസ് യുവിന്റെ കോട്ട ആയിരുന്ന സെന്റ് തോമസ് കോളേജില്‍ എസ്എഫ്‌ഐ വിജയം പിടിച്ചെടുക്കുകയായിരുന്നു.

9 ജനറല്‍ സീറ്റില്‍ 8 ഉം നേടിയാണ് എസ്എഫ്‌ഐ യുടെ സമ്പൂര്‍ണ്ണ വിജയം. കെഎസ് യുവും കോളേജ് മാനേജ്‌മെന്റും തമ്മിലുള്ള അവിശുദ്ധ കൂട്ട്‌കെട്ടിനെ തള്ളിയാണ് വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചത്. കൂട്ടമായി തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം തളരാതെ തഴച്ചു വളര്‍ന്ന മഹാ പ്രസ്ഥാനമാണ് എസ്.എഫ്.ഐ യെന്ന് വിജയ ശേഷം നേതാക്കള്‍ പറഞ്ഞു.വിജയ ശേഷം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തൃശൂര്‍ റൗണ്ടില്‍ പ്രകടനം നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com