'എന്തിനാണ് മോനേ വീണിടത്ത് കിടന്ന് ഉരുളുന്നത്'; ബല്‍റാമിനെ ട്രോളി സോഷ്യല്‍മീഡിയ 

ഉടലില്‍ എന്നതിന് പകരം കടലില്‍ എന്നാണ് മുദ്രാവാക്യത്തിലെ ഒരു വരിയില്‍ കെഎസ് യു പ്രവര്‍ത്തകര്‍ മാറ്റിവിളിച്ചത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പരിഹാസം
'എന്തിനാണ് മോനേ വീണിടത്ത് കിടന്ന് ഉരുളുന്നത്'; ബല്‍റാമിനെ ട്രോളി സോഷ്യല്‍മീഡിയ 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധസമരം നടത്തുന്ന കെഎസ്‌യുവിന്റെ സമരപ്പന്തലില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം തെറ്റിവിളിച്ചെന്ന പേരില്‍ ട്രോളുകളും പരിഹാസങ്ങളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ഉടലില്‍ എന്നതിന് പകരം കടലില്‍ എന്നാണ് മുദ്രാവാക്യത്തിലെ ഒരു വരിയില്‍ കെഎസ് യു പ്രവര്‍ത്തകര്‍ മാറ്റിവിളിച്ചത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പരിഹാസം. ആദ്യം മുദ്രാവാക്യം ശരിക്കും പഠിക്കാന്‍ നോക്കൂ എന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയ വി ടി ബല്‍റാം എംഎല്‍എയെയും വെറുതെ വിടുന്നില്ല സോഷ്യല്‍മീഡിയ.

'ഗുളു ഗുളു ഗുളു കൊണ കൊണ കൊണ എച്ചപ്പൈക്കാര്‍ 'ഉടലില്‍'' എന്നതിന് പകരം ''കടലില്‍' എന്ന് കേട്ട് ഫേസ്ബുക്കില്‍ കുരു പൊട്ടിക്കുന്നതിന് ഞാന്‍ ഉത്തരവാദിയല്ല. പിടിക്കപ്പെടാതിരിക്കാന്‍ ഉത്തരക്കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ കൂട്ടത്തില്‍ ഏതൊക്കെയോ ഇലകള്‍ കയറിക്കൂടിയതാവാനേ സാധ്യതയുള്ളൂ'- ഇതായിരുന്നു മുദ്രാവാക്യം തെറ്റിവിളിച്ചെന്ന പേരിലുളള പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി ബല്‍റാം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. ഇതിന് താഴെയാണ് ബല്‍റാമിനെ പരിഹസിച്ചു കൊണ്ടുളള കമന്റുകള്‍ നിരവധി പ്രത്യക്ഷപ്പെടുന്നത്. മുദ്രാവാക്യത്തിലെ ഉയരേ നീലക്കൊടി പാറട്ടെ, ഉടലില്‍ ചോര തിളച്ചുയരട്ടെ എന്ന വരികളും നല്‍കി കൊണ്ടായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.

'എന്തിനാണ് മോനേ വീണിടത്ത് കിടന്ന് ഉരുളുന്നത്..., ഇങ്ങള് ഇങ്ങനെയാണ് പറയുന്നതെങ്കില്‍ എന്റെ ചെവിക്ക് എന്തോ കുഴപ്പും ഉണ്ടെന്ന് തോന്നുന്നു..., തൃത്താലയിലെ ഈ കടല്‍ ആയിരുന്നു പിന്നീട് പുഴയായത്...നല്ലോണം കലക്കി ഒരു ഗ്ലാസ് ബൂസ്റ്റ് കുടിക്ക്...' ഇത്തരത്തില്‍ നിരവധി കമന്റുകളാണ് ബല്‍റാമിന്റെ പേജില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിന് പുറമേ എംഎല്‍എയ്‌ക്കെതിരെ അസഭ്യവര്‍ഷവും നടക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com