നഗരസഭയിലെ മോഷണം: സിപിഎം കൗൺസിലറെ പ്രതിചേർത്തു, എസ്ഐ തെറിച്ചു 

അന്വേഷണോദ്യോഗസ്ഥനായ വിപിൻ കെ വേണുഗോപാലിനെ പാലക്കാട് ജില്ലാ പൊലീസ് ആസ്ഥാനത്തക്കാണ് സ്ഥലം മാറ്റിയത്
നഗരസഭയിലെ മോഷണം: സിപിഎം കൗൺസിലറെ പ്രതിചേർത്തു, എസ്ഐ തെറിച്ചു 

പാലക്കാട് : ഒറ്റപ്പാലം നഗരസഭയ്ക്കു നാണക്കേടായ മോഷണക്കേസില്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷയായ സിപിഎം കൗൺസിലറെ പ്രതിചേർത്ത എസ്ഐ തെറിച്ചു. കേസിന്റെ അന്വേഷണോദ്യോഗസ്ഥനായ വിപിൻ കെ വേണുഗോപാലിനെ പാലക്കാട് ജില്ലാ പൊലീസ് ആസ്ഥാനത്തക്കാണ് സ്ഥലം മാറ്റിയത്. ശനിയാഴ്ച രാവിലെ ചുമതലയേൽക്കാനാണ് നിർദേശം.

കഴിഞ്ഞ ദിവസം നഗരസഭയിലെ മോഷണക്കേസിൽ പ്രതിയായ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബി സുജാതയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.  ഇതിന് പിന്നാലെയാണ് എസ് ഐയ്ക്ക് സ്ഥലംമാറ്റം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ കൗൺസിലറുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പട്ട് സിപിഎമ്മിന്റെ രാഷ്ട്രീയസമ്മർദം പൊലീസിനുമേലുണ്ടായിരുന്നു.

ഒറ്റപ്പാലം എസ്ഐയായി വിപിൻ കെ വേണുഗോപാൽ ചുമതലയേറ്റ് ഒരു മാസത്തിനുള്ളിലാണ് സ്ഥലംമാറ്റം.  കഴിഞ്ഞ ജൂൺ 20-നാണ് നഗരസഭയിൽ മോഷണം നടന്നത്. ഓഫിസ് മുറിയിലെ ബാഗില്‍ നിന്ന് 38,000 രൂപയാണ് മോഷ്ടിക്കപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ നഗരസഭാ ഓഫിസില്‍ നടന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരില്‍ നിന്നായി 1.70 ലക്ഷം രൂപയും സ്വര്‍ണനാണയവും മോഷണം പോയിട്ടുണ്ടെന്നാണു കണക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com