നീരൊഴുക്ക് കൂടി; വൈദ്യുതി പ്രതിസന്ധി തീരുന്നു; ലോഡ്ഷെഡ്ഡിങ് വേണ്ടി വരില്ല

മഴ കനത്തതോടെ വൈദ്യുതി ബോർഡിന്റെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് 3.4 കോടി യൂണിറ്റിന്റേതായി ഉയർന്നു
നീരൊഴുക്ക് കൂടി; വൈദ്യുതി പ്രതിസന്ധി തീരുന്നു; ലോഡ്ഷെഡ്ഡിങ് വേണ്ടി വരില്ല

തിരുവനന്തപുരം: മഴ കനത്തതോടെ വൈദ്യുതി ബോർഡിന്റെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് 3.4 കോടി യൂണിറ്റിന്റേതായി ഉയർന്നു. ഇതേ രീതിയിൽ ഒരാഴ്ച ശക്തമായ മഴ ലഭിച്ചാൽ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻഎസ് പിള്ള പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോഡ്ഷെഡ്ഡിങ് വേണ്ടി വരില്ല. 

അതേസമയം മഴ ശക്തമായെങ്കിലും ഡാമുകളിൽ 53.29 കോടി യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളമേയുള്ളൂ. കഴിഞ്ഞ വർഷം ഇതേ സമയത്ത് 305.4 കോടി യൂണിറ്റിന്റെ വെള്ളമുണ്ടായിരുന്നു. അടുത്ത ഒരു വർഷത്തേക്ക് ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമുകളിൽ എത്തേണ്ടത്.

ഒരാഴ്ച തുടർച്ചയായി മഴ പെയ്യുകയും തുലാവർഷം ശക്തമാവുകയും ചെയ്താൽ അടുത്ത ഒരു വർഷം വലിയ പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകാമെന്ന് ചെയർമാൻ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com