പൊതുനിരത്തിൽ അസഭ്യവർഷം ; പഞ്ചായത്ത് പ്രസിഡന്റിനെ സിപിഐ രാജിവെപ്പിച്ചു. 

കോരുത്തോട് പഞ്ചായത്ത് പ്രസിഡൻറ് ടി കെ രാജുവാണ് രാജിവച്ചത്
പൊതുനിരത്തിൽ അസഭ്യവർഷം ; പഞ്ചായത്ത് പ്രസിഡന്റിനെ സിപിഐ രാജിവെപ്പിച്ചു. 

കോരുത്തോട്: മദ്യലഹരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ അധിക്ഷേപിച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ സിപിഐ. നേതൃത്വം രാജിവെപ്പിച്ചു. കോരുത്തോട് പഞ്ചായത്ത് പ്രസിഡൻറ് ടി കെ രാജുവാണ് രാജിവച്ചത്. വ്യാഴാഴ്ച പൊതുനിരത്തിൽ വെച്ച്  ഡിവൈഎഫ്ഐ പ്രവർത്തകനെ രാജു അസഭ്യം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് സിപിഐ. മണ്ഡലം, ലോക്കൽ കമ്മിറ്റികൾ അടിയന്തരയോഗം ചേർന്ന് രാജുവിനോട് രാജി ആവശ്യപ്പെടുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനു ചേർന്നതല്ല വീഡിയോയിലൂടെ പുറത്തുവന്ന ദൃശ്യങ്ങളെന്നും, അത്‌ പാർട്ടിക്ക് മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതായതിനാലാണ് രാജി ആവശ്യപ്പെട്ടതെന്നും സിപിഐ മണ്ഡലം സെക്രട്ടറി പറഞ്ഞു. പാർട്ടിനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് രാജി നൽകിയതെന്ന് ടി കെ രാജുവും വ്യക്തമാക്കി. 

13 അംഗ സമിതിയിൽ സിപിഎമ്മിന് നാലും സിപിഐ.ക്ക് മൂന്നും അംഗങ്ങളാണുള്ളത്. മുൻ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ കെ ബി രാജൻ, ശശികല എന്നിവരാണ് സി പി ഐ യിലെ മറ്റംഗങ്ങൾ. ഇവരിൽ ആരെങ്കിലും അടുത്ത പ്രസിഡൻറ് ആയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com