മാർ ആലഞ്ചേരിക്കെതിരായ പരാതികൾ സമ്പൂർണ സിനഡ് ചർച്ച ചെയ്യും, വൈദികരുടെ സമരം അവസാനിപ്പിച്ചു

മാർ ആലഞ്ചേരിക്കെതിരായ പരാതികൾ സമ്പൂർണ സിനഡ് ചർച്ച ചെയ്യും, വൈദികരുടെ സമരം അവസാനിപ്പിച്ചു

സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികർ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു

കൊച്ചി: സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിൽ വൈദികർ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ആക്ഷേപങ്ങൾ ഓ​ഗസ്റ്റിൽ ചേരുന്ന സമ്പൂർണ സിനഡ് ചർച്ച ചെയ്യുമെന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. സഹായമെ​ത്രാൻമാരുടെ സസ്​പെൻഷനിൽ വൈദികരുടെ വികാരം വത്തിക്കാനെ അറിയിക്കുമെന്ന് സ്ഥിരം സിനഡ്​ വൈദികരുമായുള്ള ചർച്ചയിൽ ഉറപ്പ്​ നൽകി.  

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയിൽ നിന്ന് മാറ്റണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ്​ ഒരു വിഭാഗം വൈദികർ ഉപവാസ സമരം തുടങ്ങിയത്​. ഓഗസ്റ്റിൽ നടക്കുന്ന മെത്രാൻ സിനഡിൻെറ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റുക, സസ്പെൻഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂർണ ചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് വൈദികർ ഉയർത്തിയത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com