സിം കാര്‍ഡുകള്‍ കൈക്കലാക്കി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയച്ചു; ഒടുവില്‍ പൊലീസ്  പിടിയില്‍

സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ച് ശല്യം ചെയ്യുന്നയാളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു
സിം കാര്‍ഡുകള്‍ കൈക്കലാക്കി സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയച്ചു; ഒടുവില്‍ പൊലീസ്  പിടിയില്‍

വിഴിഞ്ഞം: സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശം അയച്ച് ശല്യം ചെയ്യുന്നയാളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പില്‍ സ്വദേശി സജീവനാണ് പിടിയിലായത്.

മറ്റുള്ളവരുടെ സിം കാര്‍ഡുകള്‍ കൈക്കലാക്കി നമ്പരുകളിലേക്ക് ആദ്യം ഫോണ്‍ ചെയ്യുകയാണ് പ്രതിയുടെ പതിവ്. സ്ത്രീകളാണെന്ന് ഉറപ്പുവരുത്തിയ ശേഷം അശ്ലീല മെസേജുകള്‍ അയയ്ക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com