ആനയെ കാണണമെന്ന് മകന്‍; തോളത്തിരുത്തി അച്ഛന്‍, മഫ്തിയില്‍ യതീഷ് ചന്ദ്ര; ആനയൂട്ടിലെ വിഐപി ചിത്രങ്ങള്‍ വൈറല്‍ 

ഇക്കുറി ആനയൂട്ടിന് മഫ്തിയില്‍ എത്തിയ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി എച്ച് യതീഷ്ചന്ദ്രയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്
ആനയെ കാണണമെന്ന് മകന്‍; തോളത്തിരുത്തി അച്ഛന്‍, മഫ്തിയില്‍ യതീഷ് ചന്ദ്ര; ആനയൂട്ടിലെ വിഐപി ചിത്രങ്ങള്‍ വൈറല്‍ 

തൃശൂര്‍: എല്ലാവര്‍ഷവും കര്‍ക്കിടകം ഒന്നാം തീയതി തൃശൂര്‍ വടക്കുനാഥ സന്നിധിയില്‍ ആനയൂട്ട് നടത്താറുണ്ട്. ഇക്കുറി ആനയൂട്ടിന് മഫ്തിയില്‍ എത്തിയ തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി എച്ച് യതീഷ്ചന്ദ്രയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

 മകന്‍ വിശ്രുത് ചന്ദ്രയെ തോളത്തിരുത്തി യതീഷ് ചന്ദ്ര ആനയൂട്ട് കാണുന്നതാണ് ചിത്രങ്ങളിലുളളത്.നാല്‍പത്തിയേഴ് ആനകള്‍ ഒന്നിച്ച് അണിനിരന്ന കാഴ്ച കണ്ടപ്പോള്‍ മകന് ആവേശമായി. ആളുകള്‍ ആനയ്ക്കുരുള നല്‍കുന്നതും പഴം നല്‍കുന്നതും കണ്ടപ്പോള്‍ മകന്‍ അച്ഛനോട് പറഞ്ഞു. 'എനിക്കും ആനയ്ക്ക് പഴം കൊടുക്കണം.' ആനയ്ക്കു പഴം നല്‍കാന്‍ എളുപ്പത്തിന് മകനെ അച്ഛന്‍ തോളിലേറ്റി. 

കര്‍ണാടക സ്വദേശിയായ യതീഷ്ചന്ദ്ര കുടുംബസമേതം തൃശൂരിലാണ് രണ്ടുവര്‍ഷമായി താമസം. ആനകളുടേയും പൂരങ്ങളുടേയും നാട്ടില്‍ കമ്മിഷണറായി ചുമതലയേറ്റ ശേഷം പലപ്പോഴും ആനയെ കാണണമെന്ന്  അച്ഛനോട് മകന്‍ ആവശ്യപ്പെട്ടിരുന്നു. പൂരത്തിന് ക്രമസമാധാന ഡ്യൂട്ടിയുടെ തിരക്കായതിനാല്‍ മകന്റെ ആഗ്രഹം സാധിച്ചിരുന്നില്ല. വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട് ദിവസം മകനെ കൊണ്ടുവരാന്‍ കാരണവും അതായിരുന്നു.  പൂരപ്രേമികള്‍ക്കിടയില്‍ പൂരം ആഘോഷിക്കുന്ന യതീഷ്ചന്ദ്രയുടെ വീഡിയോ കഴിഞ്ഞ പൂരത്തിന് വൈറലായിരുന്നു. തൃശൂര്‍ റൂറല്‍ എസ്.പിയായി ജോലി ചെയ്ത ശേഷമാണ് കമ്മിഷണറായി തൃശൂരില്‍ ചുമതലയേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com