ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത ; റെഡ് അലർട്ട് ; കാണാതായവർക്കായി തിരച്ചിൽ ‌തുടരുന്നു

നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്
ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത ; റെഡ് അലർട്ട് ; കാണാതായവർക്കായി തിരച്ചിൽ ‌തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 25-ഓടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഞായറാഴ്ച ഇടുക്കി, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

ഒറ്റപ്പെട്ടയിടങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, കാസർകോട് ജില്ലകളിലും, ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ചൊവ്വ: കോട്ടയം, എറണാകുളം, തൃശൂർ, ബുധൻ: ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 

മഴക്കെടുതിയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തീരപ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തമാണ്.  കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇ​ടു​ക്കി​യി​ലും കാ​സ​ർ​കോ​ട്ടും ഉ​രു​ൾ​പൊ​ട്ടി. മ​ഴ ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് 10 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 181 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്നും ആ​ല​പ്പു​ഴ, തൃ​ശൂ​ർ, ക​ണ്ണൂ​ർ, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടും കൊ​ല്ല​ത്ത് ഒ​രു ക്യാ​മ്പു​മാ​ണ് തു​റ​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ൽ 11 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 71 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

മഴക്കെടുതിയിൽ എറണാകുളം ജില്ലയിൽ ഒരാൾ മരിച്ചു. ലോഗോ ജങ്ഷനിൽ കബീറിന്റെ മകൻ റാഫി (14) കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിക്കുകയായിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി.
വെള്ളിയാഴ്ച നീണ്ടകരയ്ക്കടുത്ത് വള്ളംമറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. തമിഴ്നാട് കൊല്ലംകോട് നീരോടി സ്വദേശികളായ ജോൺ ബോസ്കോ, ലൂർദ്‍രാജ്, സഹായ രാജ് എന്നിവരെയാണു കാണാതായത്. കിടങ്ങൂർ കാവാലിപ്പുഴയിൽ കാണാതായ ചേർപ്പുങ്കൽ കളപ്പുരയ്കൽ മനേഷ് സെബാസ്റ്റ്യനെ കണ്ടെത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com