കനത്ത മഴ : അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു ; ഒ​രു ദി​വ​സം​കൊ​ണ്ട് കൂ​ടിയത് ര​ണ്ട് ശ​ത​മാ​നം 

ഇ​ടു​ക്കി​യു​ടെ വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത് 10.74 സെ.​മീ. മ​ഴ ല​ഭി​ച്ച​പ്പോ​ള്‍ 38.467 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ വെ​ള്ളം ഒ​ഴു​കി​യെ​ത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയരുന്നു, വൈദ്യുതി ബോർഡിന് കീഴിലെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​ശേ​ഖ​രം ഒ​രു ദി​വ​സം​കൊ​ണ്ട് ര​ണ്ട് ശ​ത​മാ​നം കൂ​ടി. 608.447 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി​ക്കു​ള്ള വെ​ള്ളം ഇ​പ്പോ​ള്‍ സം​ഭ​ര​ണി​ക​ളി​ലു​ണ്ട്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2.72 അ​ടി ഉ​യ​ര്‍ന്ന് 2307.12 അ​ടി​യി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ​സ​മ​യം 2382.26 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 15 ശ​ത​മാ​നം വെ​ള്ളം ഇ​പ്പോ​ള്‍ അ​ണ​ക്കെ​ട്ടി​ലു​ണ്ട്.

ഇ​ടു​ക്കി​യു​ടെ വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത് 10.74 സെ.​മീ. മ​ഴ ല​ഭി​ച്ച​പ്പോ​ള്‍ 38.467 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ വെ​ള്ളം ഒ​ഴു​കി​യെ​ത്തി. കു​റ്റ്യാ​ടി​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം മ​ഴ ല​ഭി​ച്ച​ത്. 19 സെ.​മീ. ഇ​ടു​ക്കി​യി​ൽ ആ​ന​യി​റ​ങ്ക​ൽ, മാ​ട്ടു​പ്പെ​ട്ടി, പൊ​ന്മു​ടി, കു​ണ്ട​ള ഒ​ഴി​കെ ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്നു. ക​രു​ത​ല്‍ സം​ഭ​ര​ണി​യാ​യ ഇ​ടു​ക്കി, ശ​ബ​രി​ഗി​രി അ​ട​ക്കം വ​ലി​യ പ​ദ്ധ​തി​ക​ളി​ലെ ഉ​ൽ​പാ​ദ​നം തീ​രെ കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. 1.27 ദ​ശ​ല​ക്ഷം യൂ​നി​റ്റ് മാ​ത്ര​മാ​യി​രു​ന്നു ശ​നി​യാ​ഴ്​​ച​ത്തെ ഉ​ൽ​പാ​ദ​നം. 13.956 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു സം​സ്ഥാ​ന​ത്ത്​ ശ​നി​യാ​ഴ്​​ച ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം. വൈ​ദ്യു​തി ഉ​പ​ഭോ​ഗം 61.23 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി കു​റ​ഞ്ഞു. 47.274 ദ​ശ​ല​ക്ഷം യൂ​നി​റ്റ് പു​റ​ത്തു​നി​ന്ന്​ എ​ത്തി​ച്ചു.

മഴ ശക്തമായതോടെ പെരിങ്ങൽകുത്ത് ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് രണ്ടെണ്ണം രണ്ടടി വീതം ഉയർത്തി. ജലനിരപ്പ് ഉയർന്നതിനാൽ 2.30 ഓടെ മറ്റു രണ്ടു ഷട്ടറുകളും ഉയർത്തി. മഴ തുടരുന്നതിനാൽ മറ്റു ഷട്ടറുകളും ഉയർത്താൻ സാധ്യതയുണ്ടെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.  മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടേക്കാമെന്നും അറിയിപ്പുണ്ട്. ഷട്ടര്‍ തുറന്നാല്‍ മൂഴിയാര്‍, ആങ്ങമുഴി, സീതത്തോട് എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്ന കക്കാട്ടാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com