ശബരിമലയെയും അയ്യപ്പനെയും മോശമാക്കി പോസ്റ്റിട്ടു ; റിസർവ് ബാങ്ക് ഉദ്യോ​ഗസ്ഥൻ കുടുങ്ങി, കേസ്

തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ്​ കേ​സെ​ടു​ത്ത​ത്
ശബരിമലയെയും അയ്യപ്പനെയും മോശമാക്കി പോസ്റ്റിട്ടു ; റിസർവ് ബാങ്ക് ഉദ്യോ​ഗസ്ഥൻ കുടുങ്ങി, കേസ്

തി​രു​വ​ന​ന്ത​പു​രം : ശ​ബ​രി​മ​ല​ക്ഷേ​ത്ര​ത്തെ​യും അ​യ്യ​പ്പ​പ്ര​തി​ഷ്ഠ​യെ​യും മോശമായി ചിത്രീകരിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട റിസർവ് ബാങ്ക് ഉദ്യോ​ഗസ്ഥൻ കുടുക്കിൽ. ഇയാൾക്കെതിരെ കേസെടുത്തു. പാ​പ്പ​നം​കോ​ട് സ്വ​ദേ​ശി വി ​കെ നാ​രാ​യ​ണ​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ്​ കേ​സെ​ടു​ത്ത​ത്. 

2018 സെ​പ്​​റ്റം​ബ​റി​​ൽ ത​ന്റെ ഫെയ്സ് ​​ബു​ക്ക് പേ​ജി​ൽ ഇ​യാ​ൾ ചെ​യ്ത പോ​സ്​​റ്റി​നെ​തി​രെ ബി​ജെ​പി  പാ​പ്പ​നം​കോ​ട് ബൂ​ത്ത് പ്ര​സി​ഡ​ൻ​റ്​ പ്ര​കാ​ശ് തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി ന​ൽ​കിയിരുന്നു. എന്നാൽ കേസെടുക്കാൻ കൂട്ടാക്കിയില്ല. പൊ​ലീ​സ്​ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​തി​ക്കാ​ര​ൻ കോ​ട​തി​യി​ൽ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ കേ​സ് കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 295, 295 എ ​എ​ന്നീ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രമാണ് കേ​സെ​ടു​ത്തത്. ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന്​  പ്ര​തി കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​നും കോ​ട​തി നി​ർദേ​ശി​ച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com