ശിവരഞ്ജിത്തിന് ലഹരി, മണല്‍മാഫിയ ബന്ധം; 5 ആക്രമണക്കേസുകളില്‍ പ്രതി; ഓണ്‍ലൈന്‍ കത്തി പൊലീസ് തിരക്കഥയോ?

ശിവരഞ്ജിത്ത് സ്ഥിരമായി മാരകായുധങ്ങള്‍ കൈവശം വയ്ക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തി
ശിവരഞ്ജിത്തിന് ലഹരി, മണല്‍മാഫിയ ബന്ധം; 5 ആക്രമണക്കേസുകളില്‍ പ്രതി; ഓണ്‍ലൈന്‍ കത്തി പൊലീസ് തിരക്കഥയോ?

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജില്‍ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡിലായ മുന്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ലഹരി മണല്‍മാഫിയയ്ക്കായി ഗുണ്ടാപ്രവര്‍ത്തനം നടത്തിയിരുന്നതായി പൊലീസ്. വീട്ടിലും നാട്ടിലും ശംഭു എന്നറിയപ്പെടുന്ന ശിവരഞ്ജിത്ത് ലഹരി,മണല്‍ മാഫിയയ്ക്കായി ഗുണ്ടാപ്രവര്‍ത്തനം തുടങ്ങിയത് 2016ലാണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ശിവരഞ്ജിത്ത് സ്ഥിരമായി മാരകായുധങ്ങള്‍ കൈവശം വയ്ക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തി. 2016 മുതല്‍ 2018 വരെ നടന്ന അഞ്ച് ആക്രമണക്കേസുകളില്‍ ശിവരഞ്ജിത്തിനെ ഓഗസ്റ്റ് 14ന് ഹാജരാക്കാന്‍ തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്. അഞ്ചു കേസുകളിലും തിരുവനന്തപുരം സിറ്റി ഫോര്‍ട്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനേത്തുടര്‍ന്നാണിത്. 

അതേസമയം തെളിവെടുപ്പിന്റെ ഭാഗമായി അഖിലിനെ കുത്താന്‍ ഉപയോഗിച്ചതെന്ന് പറഞ്ഞ് ശിവരഞ്ജിത്ത് കാട്ടിക്കൊടുത്ത കത്തി അസലോ വ്യാജനോ എന്ന സംശയവും ബലപ്പെടുന്നു. ഓണ്‍ലൈന്‍ മുഖേന വാങ്ങിയ കത്തി ഒരാഴ്ചയോളം കൈവശം സൂക്ഷിച്ചശേഷമാണ് അഖിലിനെ കുത്താന്‍ ഉപയോഗിച്ചതെന്നാണ് ഒന്നാംപ്രതി ശിവരഞ്ജിത്ത് പോലീസിനു നല്‍കിയ മൊഴി. എന്നാല്‍, ഇതനുസരിച്ചുള്ള 120 ബി വകുപ്പ് (ഗൂഢാലോചന) പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടിലില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com