അതിതീവ്ര മഴ ഇന്നും തുടരും ; റെഡ്, ഓറഞ്ച് അലർട്ടുകൾ ; വെ​ള്ള​പ്പൊ​ക്കത്തിനും ഉ​രു​ൾ​പൊ​ട്ടലിനും സാ​ധ്യ​ത ; ജാ​ഗ്രതാനിർദേശം

കാ​റ്റി​​​ന്റെ വേ​ഗം മ​ണി​ക്കൂ​റി​ൽ അ​മ്പ​ത് കി​ലോ​മീ​റ്റ​റി​ൽ കൂ​ടാ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്
അതിതീവ്ര മഴ ഇന്നും തുടരും ; റെഡ്, ഓറഞ്ച് അലർട്ടുകൾ ; വെ​ള്ള​പ്പൊ​ക്കത്തിനും ഉ​രു​ൾ​പൊ​ട്ടലിനും സാ​ധ്യ​ത ; ജാ​ഗ്രതാനിർദേശം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . ഇതിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജില്ലകളിൽ ഇന്നും നാളെ ​ക​ണ്ണൂ​ർ കാ​സ​ർ​കോ​ട്​​ ജി​ല്ല​ക​ളി​ലു​മാ​ണ്​ റെ​ഡ്​ അ​ല​ർ​ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ (24 മ​ണി​ക്കൂ​റി​ൽ 204 മി​ല്ലീ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ) സാ​ധ്യ​ത​യാ​ണ് പ്ര​വ​ച​നം. തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ വെ​ള്ള​പ്പൊ​ക്കം, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി​യ​വ​ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. ജൂ​ലൈ 25 വ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​​ന്ദ്രം റെ​ഡ്, ഓ​റ​ഞ്ച്​ ​ അ​ല​ർ​ട്ടു​ക​ളും പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. 

തിങ്കളാഴ്ച ​എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, കാ​സ​ർ​കോ​ട് ജില്ലകളിലും 23ന് ​തൃ​ശൂ​ർ, പാ​ല​ക്കാ​ട്‌, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, 24ന് ​കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ 25ന് ​കോ​ഴി​ക്കോ​ടും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ‘ഓ​റ​ഞ്ച്’ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള തീ​ര​ത്ത്​ 3.7 മീ​റ്റ​ർ മു​ത​ൽ 4.3 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ തി​ര​യ​ടി​ക്കാ​ൻ​ സാ​ധ്യ​ത​യു​​​​​​​ണ്ടെന്ന്​ നാ​ഷ​ന​ൽ സെന്റ​ർ ഫോ​ർ ഓ​ഷ്യ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​ർ​വി​സ്​ മു​ന്ന​റി​യി​പ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്. കാ​റ്റി​​​ന്റെ വേ​ഗം മ​ണി​ക്കൂ​റി​ൽ അ​മ്പ​ത് കി​ലോ​മീ​റ്റ​റി​ൽ കൂ​ടാ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. മഴ കനത്തതോടെ തീ​ര​ദേ​ശ​ങ്ങ​ളെ​ല്ലാം ക​ട​ലാ​ക്ര​മ​ണ ഭീ​തി​യി​ലാ​ണ്. 

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് നാലുപേർകൂടി മരിച്ചു. ഒരാളെ കാണാതായി. ഇതോടെ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി. മഴ ശക്തമായ സാഹചര്യത്തിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ വിവിധ സ​ർ​ക്കാ​ർ വ​കു​പ്പു​കൾക്കും ഉദ്യോ​ഗസ്ഥർക്കും ​ താ​ലൂ​ക്ക് ത​ല ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ​ക്കും  സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി. 18 കുടുംബങ്ങളിലെ 75 പേരെക്കൂടി ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതോടെ ക്യാമ്പുകളുടെ എണ്ണം 17 ആയി. 260 കുടുംബങ്ങളിലെ 1142 പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com