കളി കാര്യമായി!; ഇഡലി പാത്രത്തില്‍ കുട്ടിയുടെ വിരല്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സില്‍ കയറിഇറങ്ങി, ഒടുവില്‍ രക്ഷ 

ഇഡലി പാത്രം എടുത്തു കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടിയുടെ കൈ അടപ്പില്‍ കുടുങ്ങുകയായിരുന്നു
കളി കാര്യമായി!; ഇഡലി പാത്രത്തില്‍ കുട്ടിയുടെ വിരല്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സില്‍ കയറിഇറങ്ങി, ഒടുവില്‍ രക്ഷ 

കൊല്ലം: ഇഡലി പാത്രത്തിന്റെ അടപ്പില്‍ ബാലികയുടെ വിരല്‍ കുടുങ്ങി. ഇഡലി പാത്രം എടുത്തു കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടിയുടെ കൈ അടപ്പില്‍ കുടുങ്ങുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം വിരലിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ അടപ്പ് മുറിച്ചു മാറ്റി.

ഇന്നലെ രാവിലെ കൊല്ലം മരുത്തടി ചാത്തോലില്‍ കിഴക്കതില്‍ അനീഷിന്റെ മൂന്നര വയസ്സുള്ള മകളുടെ ചൂണ്ടു വിരല്‍ ഇഡലി പാത്രത്തിന്റെ അടപ്പില്‍ കുടുങ്ങിയത്. വീട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും വിരല്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല.

ഒടുവില്‍ വീട്ടുകാര്‍ കുട്ടിയുമായി ചാമക്കടയിലുള്ള അഗ്‌നിരക്ഷാസേനാ ഓഫീസില്‍ എത്തി. ഇവര്‍ നടത്തിയ ശ്രമവും വിഫലമായതോടെ കടപ്പാക്കടയിലെ യൂണിറ്റില്‍ കൊണ്ടു വന്നു. കടപ്പാക്കട അഗ്‌നിരക്ഷാസേനയിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ ഇ ഡൊമനികിന്റെ നേതൃത്വത്തില്‍ കട്ടര്‍ ഉപയോഗിച്ച് പാത്രം സാവധാനം മുറിച്ചു മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com