കിഡ്നിയൊന്നും ചോദിച്ചില്ലല്ലോ, അപ്പോൾ നാളെ ചരുവത്തിൽ ഇരിക്കുന്നത് കാണാം.... ; കളക്ടർക്ക് കമന്റ് പ്രവാഹം

പിള്ളേരുടെ അവസ്ഥ എല്ലാം വളരെ പരിതാപകരമാണ് സാർ....
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പത്തനംതിട്ട : മഴ ശക്തമായതോടെ വിവിധ ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചതായുള്ള വ്യാജ പ്രചാരണങ്ങളും ഏറി വരികയാണ്. അവധി പ്രഖ്യാപിച്ചതായി കളക്ടറുടെ അറിയിപ്പ് തന്നെ ഉണ്ടാക്കി വാട്സാപ്പിൽ പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയിരുന്നു. ഞായറാഴ്ച തന്റെ പേരിൽ അവധി പ്രഖ്യാപിച്ച സന്ദേശം പ്രചരിക്കുന്നതു കണ്ട് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഞെട്ടി. അവധി സംബന്ധിച്ച് തെറ്റായ വിവരങ്ങൽ പ്രചരിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി കളക്ടർ പോസ്റ്റ് ഇടുകയും ചെയ്തു. 

ഇതിന് താഴെയായി നിരവധി കമന്റുകളാണ് വന്നത്. സർ അവധി തന്നില്ലെങ്കിൽ സാധാരണ ഒരു ദിവസം പോലെ കടന്നുപോകും. പക്ഷേ അവധി തന്നാൽ അത് ചരിത്രമാകും. മഴയത്ത് നനഞ്ഞാണു പോകുന്നതെന്നും അടിവസ്ത്രം വരെ നനഞ്ഞ് ക്ലാസിൽ പോയി ഇരിക്കേണ്ടിവരുമെന്നും കമന്റുകളിൽ സൂചിപ്പിക്കുന്നു.

കിഡ്നിയൊന്നും ചോദിച്ചില്ലല്ലോ അവധിയല്ലേ ചോദിച്ചുള്ളു അതിങ്ങ് തന്നേക്ക്. ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ, ഒരു അവധി തന്നൂടെ സർ. പനി പിടിച്ചാൽ കളക്ടറാകും ഉത്തരവാദി എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഒരു അവധി തന്നിരുന്നേൽ ഇത്രയും കമന്റ് കാണേണ്ട കാര്യമുണ്ടായിരുന്നോ?! എന്നായിരുന്നു മറ്റൊരു രസികൻ കമന്റ്. 

അവധി ഇല്ലാത്തത് കാരണം കൈവണ്ടിയിൽ ഇരുന്ന് ആണെങ്കിലും ഞങ്ങൾ കോളേജിൽ പോകാം..പക്ഷെ ഒരു അപേക്ഷ ഉണ്ട്..കോളേജിൽ പോകുന്ന സമയത്ത് ഡാം ഒന്നും തുറന്ന് വിട്ടേക്കരുതെന്ന് മണിയാശാനോട് പറയണം..കഴിഞ്ഞ വർഷം രാത്രി ഉറങ്ങി എണീറ്റ് കട്ടിലിൽ നിന്ന് ഇറങ്ങിയപ്പോൾ അണ്ണാക്കിൽ വരെ വെള്ളമായിരുന്നു. പിള്ളേരുടെ അവസ്ഥ എല്ലാം വളരെ പരിതാപകരമാണ് സാർ...... ഇത് പിള്ളേരുടെ ജീവന്റെ കാര്യമാണ് വെറുതെ റിസ്ക് എടുക്കുന്നത് എന്തിനാ..... 

സർ, ഇപ്പൊ ഒരു അവധി തന്നാൽ പത്തനംതിട്ട ജില്ലയിലെ മുഴുവൻ വിദ്യാർഥികളുടെ പ്രാർത്ഥന ആയിരിക്കും...അവധി തന്നില്ലേൽ എല്ലാ വിദ്യാർഥികളുടെ ശാപം ആയിരിക്കും എന്തിനാ സാറേ ശാപം വാങ്ങി വെക്കുന്നെ അവധി തന്നൂടെ.,.. എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com