കൈകാലുകളിലെ മാംസം നഷ്ടപ്പെട്ട നിലയിൽ ; വീട്ടമ്മയുടെ മൃതദേഹം വീട്ടുവരാന്തയിൽ ; ദുരൂഹത

തയ്യിൽ വീട്ടിൽ മറിയാമ്മയെ ആണ് വീട്ടുവരാന്തയിൽ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്
കൈകാലുകളിലെ മാംസം നഷ്ടപ്പെട്ട നിലയിൽ ; വീട്ടമ്മയുടെ മൃതദേഹം വീട്ടുവരാന്തയിൽ ; ദുരൂഹത

ആലപ്പുഴ : ആലപ്പുഴ തുമ്പോളിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തയ്യിൽ വീട്ടിൽ മറിയാമ്മയെ ആണ് വീട്ടുവരാന്തയിൽ ചോരവാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. 

രാവിലെ പത്രം ഇടാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. കാലിലെയും കയ്യിലേയും മാംസം നഷ്ടപ്പെട്ട നിലയിലാണ് മൃതദേഹം. എഴുപത് വയസുള്ള മറിയാമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. വീട്ടിൽ  ഒറ്റയ്ക്കാണ് മറിയാമ്മ താമസിച്ചിരുന്നത്. പൊലീസ്  അന്വേഷണം ആരംഭിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com