തിരുവനന്തപുരത്ത് തെരുവ് യുദ്ധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പൊലീസിന് നേരെ കുപ്പിയേറ്; ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്ക്

യൂണിവേഴ്‌സിറ്റി കോളജ് സമരത്തില്‍ കെഎസ് യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരത്ത് തെരുവ് യുദ്ധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പൊലീസിന് നേരെ കുപ്പിയേറ്; ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സമരത്തില്‍ കെഎസ് യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി.  പൊലീസിന് നേരെ സമരക്കാര്‍ കുപ്പികളും കല്ലും മരകഷണങ്ങളും വലിച്ചെറിഞ്ഞു. സമരക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എസി. ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരുക്കേറ്റു. നിരാഹാരമനുഷ്ഠിച്ചിരുന്ന  കെഎം അഭിജിത് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലാക്കി.

പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്്. തിരിഞ്ഞോടിയ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി പൊലീസിന് നേരെ ആക്രമണം തുടരുകയായിരുന്നു.  പിന്നാലെയാണ് പൊലിസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശിയത്. പൊലീസ് അക്രമണത്തില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംപിയുമായ ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. കെഎസ് യു പ്രസിഡന്റ് എട്ടുദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടാത്തത് പിണറായിയുടെ അഹങ്കരമാണെന്ന് ഡീന്‍ പറഞ്ഞു. പിഎസ് സിയില്‍ വലിയ തോതിലുള്ള അഴിമതിയാണ് നടക്കുന്നതെന്നും ഡീന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com