പിന്തുണയും സംരക്ഷണവുമായി കൂടെയുണ്ടാകുമെന്ന് കെഎസ് യു പ്രവര്‍ത്തകരോട് കെ സുധാകരന്‍

ശക്തമായി മുന്നോട്ട് പോവുക ഉറച്ച പിന്തുണയുമായി സംരക്ഷണവുമായി കൂടെയുണ്ടാവുമെന്ന് കെ സുധാകരന്‍
പിന്തുണയും സംരക്ഷണവുമായി കൂടെയുണ്ടാകുമെന്ന് കെഎസ് യു പ്രവര്‍ത്തകരോട് കെ സുധാകരന്‍

കണ്ണൂര്‍:  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കെഎസ് യു യൂണിറ്റ്‌
രൂപികരിച്ച തീരുമാനത്തെ അഭിനന്ദിച്ച് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുരേന്ദ്രന്‍. യൂണിവേഴ്‌സിറ്റി കോളേജില്‍ അനീതിക്കെതിരെ ശബ്ദമാകാന്‍ നീണ്ട പതിനെട്ട് വര്‍ഷത്തിന് ശേഷം കെ എസ് യു യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ക്കും യൂണിവേഴ്‌സിറ്റി കോളേജിലെ ധീരരായ ഓരോ കെ എസ് യു പ്രവര്‍ത്തകര്‍ക്കും അഭിനന്ദന ങ്ങള്‍. ശക്തമായി മുന്നോട്ട് പോവുക ഉറച്ച പിന്തുണയുമായി സംരക്ഷണവുമായി കൂടെയുണ്ടാവുമെന്ന് സുധാകരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

18 വര്‍ഷത്തിന് ശേഷമാണ് കെഎസ്‌യു യൂണിവേഴ്‌സിറ്റ് കോളജില്‍ യൂണിറ്റ് രൂപീകരിക്കുന്നത്. ഇതുവരെ എസ്എഫ്‌ഐക്ക് മാത്രമായിരുന്നു കോളേജില്‍ യൂണിറ്റ് ഉണ്ടായിരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരഹാര സമരവേദിയിലാണ് യൂണിറ്റ് പ്രഖ്യാപിച്ചത്. അമല്‍ ചന്ദ്രന്‍ പ്രസിഡന്റായുള്ള ഏഴംഗ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയാണ് രൂപീകരിച്ചത്.

എസ്എഫ്‌ഐയുടെ ഏകാധിപത്യ പ്രവണത അവസാനിപ്പിക്കുന്നതിനായാണ് കോളജില്‍ കെഎസ് യു യൂണിറ്റ് രൂപികരിച്ചതെന്നുംമറ്റ് കോളജുകളിലും യൂണിറ്റ് പ്രഖ്യാപിക്കുമെന്ന് അഭിജിത് പറഞ്ഞു. യൂണിറ്റ് രൂപികരിച്ച ശേഷം കോളേജിലെത്തിയ കെഎസ് യുവിന്റെ ഭാരവാഹികള്‍ കൊടിമരം സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് നിവേദനം നല്‍കി. കോളജില്‍ നാളെ കൊടിമരം സ്ഥാപിക്കാനാണ് തീരുമാനം. യൂണിറ്റ് രൂപികരിച്ചതിന് പിന്നാലെ എസ്എഫ്‌ഐയുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടാവാമെന്ന് എന്നാല്‍ അതിനെ ഭയക്കുന്നില്ലെന്നും പുതിയ ഭാരവാഹികള്‍ പറഞ്ഞു.

പുതുതായി തെരഞ്ഞടുക്കപ്പെട്ട ഭാരവാഹികള്‍ നേരത്തെ എസ്എഫ്‌ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. എസ്എഫ്‌ഐ നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് സംഘടനയുമായി സഹകരിച്ചതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com