പിരിവെടുത്ത് കാര്‍ വാങ്ങിത്തരേണ്ട; പ്രഡിഡന്റിന്റേതാണ് അവസാന വാക്കെന്ന് രമ്യ ഹരിദാസ് 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവെടുത്ത് തനിക്ക് കാര്‍ വാങ്ങിത്തരേണ്ടെന്ന് ആലത്തൂര്‍ എം പി രമ്യഹരിദാസ്
പിരിവെടുത്ത് കാര്‍ വാങ്ങിത്തരേണ്ട; പ്രഡിഡന്റിന്റേതാണ് അവസാന വാക്കെന്ന് രമ്യ ഹരിദാസ് 

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവെടുത്ത് തനിക്ക് കാര്‍ വാങ്ങിത്തരേണ്ടെന്ന് ആലത്തൂര്‍ എം പി രമ്യഹരിദാസ്. 'എന്നെ ഞാനാക്കിയ 
എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അത് അനുസരിക്കും'- രമ്യ ഹരിദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രമ്യഹരിദാസിനായി യൂത്ത് കോണ്‍ഗ്രസുകാര്‍ പിരിവെടുത്ത് കാറു വാങ്ങിനല്‍കുന്നത് വിവാദമായിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനെ അനുകൂലിച്ചപ്പോള്‍ വ്യത്യസ്തമായ അഭിപ്രായമാണ് കെപിസിസി പ്രസിഡന്റായ മുല്ലപ്പളളി രാമചന്ദ്രന്‍ സ്വീകരിച്ചത്. കാറു വാങ്ങാനായി പിരിവെടുക്കുന്നത് ശരിയല്ലെന്നായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം. അവര്‍ക്ക് ലോണെടുത്ത് കാറുവാങ്ങാമല്ലോ എന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് കാറുവാങ്ങി നല്‍കേണ്ടെന്ന് പറഞ്ഞ് രമ്യഹരിദാസ് വിവാദം അവസാനിപ്പിച്ചത്.

അതേസമയം വിഷയത്തില്‍ മുല്ലപ്പളളി ഇടപെട്ട സാഹചര്യത്തില്‍ കാര്‍ വാങ്ങിനല്‍കുന്ന കാര്യം പുനഃപരിശോധിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. വിഷയം ഏറെ വിവാദങ്ങള്‍ക്ക് കാരണമായ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.


കുറിപ്പിന്റെ പൂര്‍ണരൂപം


എന്നെ ഞാനാക്കിയ എന്റെ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസം ഞാന്‍ KPCC പ്രസിഡണ്ടിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേര്‍ക്കുന്നു. എന്നെ ഒരുപാട് സ്‌നേഹിക്കുന്ന എന്റെ സഹോദരങ്ങള്‍ക്ക് ഒരു പക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല .
നമ്മുടെ കൂടപ്പിറപ്പുകളില്‍ ഒരാള്‍ സംസ്ഥാനത്തെ യുവതക്ക് വേണ്ടി ജീവന്‍ പണയം വച്ച് സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം 
ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണം. ജീവിതത്തില്‍ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കല്‍പ്പമെങ്കിലും 
അശ്വാസവും സ്‌നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളില്‍ ആണ്.അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് 
എന്റെ വ്രതവും ശപഥവുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com