നാലു മീ​റ്റ​ർ  ഉ​യ​ര​ത്തി​ൽ വ​രെ തി​ര​മാ​ല​ക​ൾക്ക് സാ​ധ്യ​ത​ ; മൽസ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ് ; ജാ​ഗ്രതാ നിർദേശം

അന്‍പതു കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മോ അ​തി​പ്ര​ക്ഷു​ബ്​​ധ​മോ ആ​വാ​നു​ള്ള സാ​ധ്യ​ത​യുണ്ട്
നാലു മീ​റ്റ​ർ  ഉ​യ​ര​ത്തി​ൽ വ​രെ തി​ര​മാ​ല​ക​ൾക്ക് സാ​ധ്യ​ത​ ; മൽസ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ് ; ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം : കാലവർഷം കനത്തതോടെ കടലും പ്രക്ഷുബ്ധമായി. ശക്തമായ കാറ്റു വീശാനും തിരമാലകൾ വീശിയടിക്കാനും സാധ്യതയുള്ള പശ്ചാത്തലത്തിൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അന്‍പതു കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 വ​രെ പൊ​ഴി​യൂ​ർ മു​ത​ൽ കാ​സ​ർ​കോ​ട്​  വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ 3.5 മു​ത​ൽ 4.1 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി​പ​ഠ​ന കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മോ അ​തി​പ്ര​ക്ഷു​ബ്​​ധ​മോ ആ​വാ​നു​ള്ള സാ​ധ്യ​ത​യുണ്ട്. അ​തി​നാ​ൽ കേ​ര​ള, ക​ർ​ണാ​ട​ക, തെ​ക്ക് ത​മി​ഴ്‌​നാ​ട്, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട്  ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തി​ങ്ക​ളാ​ഴ്ച പെ​യ്ത മ​ഴ​യി​ൽ സം​സ്ഥാ​ന​ത്ത് 11 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 102 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ഇ​തോ​ടെ ഈ ​മാ​സം എ​ട്ടു​മു​ത​ൽ പെ​യ്ത മ​ഴ​യി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണം 108 ആ​യി. 45 കു​ടും​ബ​ങ്ങ​ളി​ലാ​യി 226 പേ​രെ​ക്കൂ​ടി ഇ​ന്ന​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com