പംപാ സാഹിത്യോത്സവത്തിന് 24ന് തിരിതെളിയും; സക്കറിയ ഉദ്ഘാടനം ചെയ്യും

പംപാ സാഹിത്യോത്സവത്തിന് 24ന് തിരിതെളിയും; സക്കറിയ ഉദ്ഘാടനം ചെയ്യും
പംപാ സാഹിത്യോത്സവത്തിന് 24ന് തിരിതെളിയും; സക്കറിയ ഉദ്ഘാടനം ചെയ്യും

ചെങ്ങന്നൂര്‍: കേരളത്തിലെ സാഹിത്യമേളകളില്‍ തനത് കയ്യൊപ്പ് ചാര്‍ത്തിയ പംപാ സാഹിത്യോത്സവത്തിന് 24ന് തിരിതെളിയും. വിവിധ ഭാഷകളില്‍ നിന്നുള്ള വിശ്രുതരായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സമ്പന്നമാക്കുന്ന പതിനേഴു ഭാഗങ്ങളാണ് മൂന്നു ദിവസത്തെ മേളയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കനകഹാമ വിഷ്ണുനാഥ് അറിയിച്ചു. 
 സൗത്ത് ഇന്ത്യ റൈറ്റേഴ്‌സ് എന്‍സമ്പ്ള്‍ (SIWE) ന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂരില്‍ സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോത്സവത്തിന്റെ പ്രമേയം രംഗകലയാണ്. ഡി ചാര്‍ളി പംപ റെമിനസന്‍സാണ് വേദി. പ്രശസ്ത നാടക പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ രഘുനന്ദനയാണ് ഇത്തവണത്തെ ക്യൂറേറ്റര്‍. രംഗകലയെ അധികരിച്ചുള്ള ഒരു ദിവസത്തെ മുഴുനീള സെഷനും സംഘടിപ്പിച്ചിട്ടുണ്ട്. 
 
 24ന് രാവിലെ 10.30ന് കവി ടി പി രാജീവന്റെ അധ്യക്ഷതയില്‍ പ്രശസ്ത എഴുത്തുകാരന്‍ പോള്‍ സക്കറിയ മേള ഉദ്ഘാടനം ചെയ്യും. ബെന്യാമിന്‍ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. രഘുനന്ദന ഏറ്റുവാങ്ങും. മിത്ര വെങ്കിടേശ്, വിഷ്ണു മാദൂര്‍ ആശംസകള്‍ നേരും. പി സി വിഷ്ണുനാഥ്, കെ രാജഗോപാല്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് 12 മണിവരെ നടക്കുന്ന ആദ്യ സെഷനില്‍ 'ഗാന്ധി നമ്മുടെ കാലത്ത് ' വിഷയത്തെ അധികരിച്ച് കല്പറ്റ നാരായണന്‍, പിയസി, രഘുനന്ദന, സി എസ് വെങ്കിടേശ്വരന്‍, ആര്‍ട്ടിസ്റ്റ് ജി ശങ്കര്‍, പി സി വിഷ്ണുനാഥ്, എന്‍ വി ശ്രീകാന്ത് എന്നിവര്‍ പ്രഭാഷണം നടത്തും. 

 12 മുതല്‍ ഒന്നുവരെ നടക്കുന്ന രണ്ടാം ഭാഗത്ത്  'മാധ്യമങ്ങളുടെ ബഹുജീവിതം ഇന്ന്' എന്ന വിഷയത്തില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ എം ജി രാധാകൃഷ്ണന്‍, ജോണ്‍ മുണ്ടക്കയം, ഉണ്ണി ബാലകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം എന്നിവര്‍ സംവദിക്കും. 
 ഉച്ചയ്ക്ക് രണ്ട് മുതലുള്ള മൂന്നാം ഭാഗം 'ഉള്‍പ്പെടലിനായുള്ള യാത്രയില്‍ രേവതി, ഉമി, ചാന്ദിനി എന്നിവര്‍ പങ്കെടുക്കും.  
 2.45 മുതലുള്ള നാലാം ഭാഗത്ത് കൃതി ആര്‍, മംമ്ത സാഗര്‍, അനിത തമ്പി, ടി പി രാജീവന്‍, വി എം ഗിരിജ, ചാന്ദിനി, രേശ്മ രമേശ്, ഹുറ്റാഷന്‍ വാജ്‌പേയി, ദമയന്തി, നിസാല്‍, വിഷ്ണു മാദൂര്‍, കനകഹാമ വിഷ്ണുനാഥ്, അന്‍വര്‍ അലി, കെ രാജഗോപാല്‍, കുഴൂര്‍ വിത്സന്‍ തുടങ്ങി ബഹുഭാഷാ കവികള്‍ കവിതകള്‍ അവതരിപ്പിക്കും.
 വൈകീട്ട് നാലിന് അഞ്ചാം ഭാഗത്ത് 'പരിഭാഷയും പുന:സൃഷ്ടിയും' എന്ന വിഷയത്തില്‍ അനിത തമ്പി, മമ്താ സാഗര്‍ എന്നിവര്‍ സംസാരിക്കും. 
 4.30 മുതല്‍ കഥാ സെഷനില്‍ ബെന്യാമിന്‍, ടി പി രാജീവന്‍, ബി മുരളി, മിത്ര വെങ്കിടേശ് എന്നിവര്‍ പങ്കെടുക്കും. 
 ഏഴാം ഭാഗത്ത് വൈകീട്ട് 5.15ന് എന്റെ കവിത കല്പറ്റ നാരായണനും എട്ടാം ഭാഗം 'പോയട്രി ബാന്റ്' കുഴൂര്‍ വിത്സനും അവതരിപ്പിക്കും
ആര്‍ട്ടിസ്റ്റുകളായ ജീന സാറാ ജിജി, ജോജി എം ജെ, സവിതാ റാണി, എന്‍ വി ശ്രീകാന്ത് എന്നിവരുടെ അവതരണവും തുടര്‍ന്ന് ചര്‍ച്ചയും അരങ്ങേറും.
 
  25ന് നാടക കലാകാരന്മാര്‍ക്ക് സമര്‍പ്പിച്ച രണ്ടാം ദിനം രംഗകലയെ ആസ്പദമാക്കിയുള്ള പരിപാടികളാണ് ഒരുക്കുന്നത്. 
 രാവിലെ ഒമ്പത് മുതല്‍ 11 വരെ 'സിനിമ, ടെലിവിഷന്‍, പരസ്യചിത്രങ്ങള്‍, നാടകം: അടിസ്ഥാന വ്യത്യാസങ്ങള്‍, പ്രായോഗികതകള്‍' എന്ന ശീര്‍ഷകത്തില്‍ രഘുനന്ദന വിഷയാവതരണം നടത്തും.
  11.15 മുതല്‍ ഒന്നു വരെ 'നാടകാവതരണം, അഭിനേതാക്കള്‍, സദസ്സ്, ബന്ധസങ്കീര്‍ണതകള്‍'എന്നതിനെ അധികരിച്ച് രമേശ് വര്‍മ്മ പത്താം സെഷന്‍ നയിക്കും. 
 ഉച്ചയ്ക്ക് ശേഷം രണ്ട് മുതലുള്ള പതിനൊന്നാം ഭാഗത്ത് 'കേരളത്തിലെ നാടകവേദി: ഭൂതം, ഭാവി, വര്‍ത്തമാനം' എന്ന വിഷയത്തില്‍ പ്രമുഖര്‍ സംബന്ധിക്കുന്ന അവലോകനം സംഘടിപ്പിച്ചിട്ടുണ്ട്. 
 വൈകീട്ട് നാല് മുതലുള്ള പന്ത്രണ്ടാം ഭാഗത്ത് പൊതുചര്‍ച്ചയ്ക്കുള്ള അവസരം ഒരുക്കും. സവിത റാണി, രഘുനന്ദന, ശ്രീകാന്ത്, രമേശ് വര്‍മ്മ, ചന്ദ്രദാസന്‍ എന്നിവര്‍ പങ്കെടുക്കും. 
 തുടര്‍ന്നുള്ള പതിമൂന്നാം ഭാഗത്ത് നാം എവിടുന്നു വരുന്നു, എവിടേക്ക് പോകുന്നു, ആരാണ് നാം: ജീവിതവും മരണവും മണ്ണും ഇന്ത്യന്‍ സങ്കല്പത്തില്‍ എന്ന വിഷയത്തില്‍ സംവാദാത്മക പരിപാടി നടക്കും. 

 മേളയുടെ മൂന്നാം ദിവസമായ 26ന് രാവിലെ 10 മുതല്‍ പതിനാലാം ഭാഗത്ത് കാവ്യാ സഞ്ജയ്, ചാന്ദ് പാഷ, സിദ്ധാര്‍ത്ഥ്, സശാങ്ക് ജോറി, രേഷ്മ രമേശ്, മമ്താ സാഗര്‍ എന്നിവര്‍ കാവ്യാവതരണം നടത്തും. 
 പതിനഞ്ചാം ഭാഗത്ത് 'കാലാവസ്ഥാ വ്യതിയാനം: ചിത്രം പൂരിപ്പിക്കുമ്പോള്‍ 'എന്ന പരിപാടിയില്‍ സി ആര്‍ നീലകണ്ഠന്‍, വിദ്യാ സൗന്ദരരാജന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 

 മേളയുടെ പതിനാറാം ഭാഗത്ത് 11.30 മുതല്‍ 'സിനിമയും നാടകവും: കൊടുക്കല്‍ വാങ്ങലുകള്‍' എന്ന വിഷയത്തെ അധികരിച്ച് വിഷ്ണു മാദൂര്‍, ഡോ. ബിജു, സഞ്ജു സുരേന്ദ്രന്‍, രഘുനന്ദന എന്നിവര്‍ സംവദിക്കും.  
 12.15 മുതലുള്ള പതിനേഴാമത്തെ കവിത സെഷനില്‍ സശാങ്ക് ജൂറി, കുഴൂര്‍ വിത്സന്‍, കൃതി ആര്‍, ഉമി, ഹുസ്താക്ഷന്‍ വാജ്‌പേയി, കെ രാജഗോപാല്‍, ചാന്ദ് പസ്ഹ എന്‍ എസ്, സിദ്ധാര്‍ത്ഥ എം എസ് എന്നിവര്‍ പങ്കെടുക്കും. രണ്ടുമണിക്ക് സമാപന സമ്മേളനവും നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com