സഖ്യസര്‍ക്കാരിനെ വീഴ്ത്തിയത് കോണ്‍ഗ്രസ്; പണത്തിന് പിന്നാലെ പോകുന്ന പാര്‍ട്ടിയായി മാറിയെന്ന് കോടിയേരി

കോണ്‍ഗ്രസ് നേതൃത്വത്തിന്  ധീരതയുള്ള നിലപാടില്ല.ആര്‍എസ്എസിനുമുന്നില്‍ മുട്ടിവിറയ്ക്കുന്ന നേതൃത്വമാണ് പ്രശ്‌നം
സഖ്യസര്‍ക്കാരിനെ വീഴ്ത്തിയത് കോണ്‍ഗ്രസ്; പണത്തിന് പിന്നാലെ പോകുന്ന പാര്‍ട്ടിയായി മാറിയെന്ന് കോടിയേരി

തിരുവനന്തപുരം: കര്‍ണാടകയിലെ സഖ്യസര്‍ക്കാരിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതില്‍നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കാന്‍ തയ്യാറാകണം. ഐക്യമുന്നണി സംവിധാനത്തെ എങ്ങനെ കൊണ്ടുപോകണം  എന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസിന് ധാരണവേണം. 

ബിജെപിയുടെ കുതിരക്കച്ചവടത്തിന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിന്നുകൊടുക്കുന്നുവെന്നതാണ് പ്രധാനമായ പ്രശ്‌നമെന്നും ചൊവ്വാഴ്ച വൈകിട്ട് നടന്ന  ഫെയ്‌സ് ബുക്ക് തത്സമയ സംവാദപരിപാടിയില്‍ കോടിയേരി വ്യക്തമാക്കി. 

കര്‍ണാടകയിലും ഗോവയിലുമായി പണത്തിനുവേണ്ടി 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം പോയി. പണത്തിന്റെ പിന്നാലെ പോകുന്ന രാഷ്ട്രീയ പാര്‍ടിയായി മാറിയ കോണ്‍ഗ്രസിന് ബിജെപിയെ നേരിടാനുള്ള  കഴിവില്ല.  രാജി തുടങ്ങിയത് രാഹുല്‍ ഗാന്ധി എന്ന കോണ്‍ഗ്രസ് പ്രസിഡന്റില്‍നിന്നാണ്. പിന്നാലെ എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്  ധീരതയുള്ള നിലപാടില്ല.ആര്‍എസ്എസിനുമുന്നില്‍ മുട്ടിവിറയ്ക്കുന്ന നേതൃത്വമാണ് പ്രശ്‌നം. കോണ്‍ഗ്രസില്‍നിന്ന് കൂട്ടത്തോടെ ആളുകളെ വിലയ്‌ക്കെടുക്കാന്‍ ബിജെപിക്ക് അവസരമൊരുക്കുന്നതായും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com