പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അശ്ലീലദൃശ്യം കാണിച്ചു; യുവാവ് അറസ്റ്റില്‍

മോട്ടോര്‍ സൈക്കിളിലെത്തിയ സജീഷ് വിദ്യാര്‍ത്ഥിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി സംസാരിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണിലെ അശ്‌ളീല ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു

കോഴിക്കോട്; സ്‌കൂളില്‍ പോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അശ്ലീല ദൃശ്യം കാണിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് അറസ്റ്റിലായത്. കാക്കൂരില്‍ നരിക്കുനിക്കടുത്ത പുല്ലാളൂരില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

മോട്ടോര്‍ സൈക്കിളിലെത്തിയ സജീഷ് വിദ്യാര്‍ത്ഥിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി സംസാരിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണിലെ അശ്‌ളീല ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു. പെണ്‍കുട്ടി ഉടനെ തന്നെ മാതാപിതാക്കള്‍ക്കൊപ്പം കാക്കൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിലെ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മായനാട് സ്വദേശി സജീഷ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അശ്‌ളീല ദൃശ്യങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതി സജീഷിനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com